---
title: "#contributed | ജിയയ്ക്കും അമ്മ ഹേന നെൽസണും വീടൊരുക്കാനുള്ള പദ്ധതിയിലേക്ക് സംഭാവന നൽകി നിരവധിപേർ"
english_title: "Many #people have #contributed to the project to build a home for Gia and her mother, Hena Nelson"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157960/many-people-have-contributed-to-the-project-to-build-a-home-for-gia-and-her-mother-hena-nelson"
published_at: "2023-10-30T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f0004810fc_contri.jpg"
keywords: []
---

# #contributed | ജിയയ്ക്കും അമ്മ ഹേന നെൽസണും വീടൊരുക്കാനുള്ള പദ്ധതിയിലേക്ക് സംഭാവന നൽകി നിരവധിപേർ

> **Lead Summary:** **വൈപ്പിൻ :** തെക്കൻ മാലിപ്പുറത്ത് ശയ്യാവലംബിയായ ജിയയ്ക്കും അമ്മ ഹേന നെൽസണും വീടൊരുക്കാനുള്ള പദ്ധതിയിലേക്ക് സംഭാവന നൽകി നിരവധിപേർ.

## Article Content

**വൈപ്പിൻ :** തെക്കൻ മാലിപ്പുറത്ത് ശയ്യാവലംബിയായ ജിയയ്ക്കും അമ്മ ഹേന നെൽസണും വീടൊരുക്കാനുള്ള പദ്ധതിയിലേക്ക് സംഭാവന നൽകി നിരവധിപേർ.

കുടുംബത്തിന് ജനപങ്കാളിത്തത്തോടെ വീടൊരുക്കാൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ വീടുനിർമാണസമിതി രൂപീകരിച്ചിരുന്നു. വീടുനിർമാണസമിതി ട്രഷറർ ജോണി വൈപ്പിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി സമാഹരിച്ച അരലക്ഷം രൂപ കുടുംബത്തിന് എംഎൽഎ കൈമാറി.

ആൽബി കളരിക്കൽ, മറ്റത്തിൽ ഹെൻസൻ ജോസഫ്, എ എ സാബു എന്നിവർ സംസാരിച്ചു. ഹേനയുടെ പേരിൽ എസ്ബിഐയിൽ തുറന്ന അക്കൗണ്ടിലേക്ക് ഉദാ​രമായി സംഭാവന ചെയ്യാൻ എംഎൽഎ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157960/many-people-have-contributed-to-the-project-to-build-a-home-for-gia-and-her-mother-hena-nelson)