---
title: "#Foodpoisoning | പോത്താനിക്കാട് പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഭക്ഷ്യവിഷബാധ"
english_title: "Foodpoisoning among students and teachers #at Pallarimangalam #Vocational #HigherSecondarySchool, #Pothanikkad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157855/foodpoisoning-among-students-and-teachers-at-pallarimangalam-vocational-highersecondaryschool-pothanikkad"
published_at: "2023-10-29T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e2d80d4ffd_poison.jpg"
keywords: []
---

# #Foodpoisoning | പോത്താനിക്കാട് പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഭക്ഷ്യവിഷബാധ

> **Lead Summary:** **മൂവാറ്റുപുഴ :** പോത്താനിക്കാട് പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഭക്ഷ്യവിഷബാധ.

## Article Content

**മൂവാറ്റുപുഴ :** പോത്താനിക്കാട് പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഭക്ഷ്യവിഷബാധ.

ഛർദിയും തലവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ഇരുപതോളം വിദ്യാർത്ഥികളും ഏഴ് അധ്യാപകരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

സ്കൂളിലെ കിണർ വെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാലു ദിവസത്തിനകം എത്തും. കിണർ ഇന്നലെ ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157855/foodpoisoning-among-students-and-teachers-at-pallarimangalam-vocational-highersecondaryschool-pothanikkad)