---
title: "#kalamasseryblast | കളമശ്ശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം; സംഭവം യഹോവസാക്ഷി സമ്മേളനത്തിനിടെ"
english_title: "#Blast at #Kalamassery #Convention #Center; The #incident #occurred #during a Jehovah's Witness #conference"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157799/blast-at-kalamassery-convention-center-the-incident-occurred-during-a-jehovahs-witness-conference"
published_at: "2023-10-29T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653dfa48ce516_fire.jpg"
keywords: []
---

# #kalamasseryblast | കളമശ്ശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം; സംഭവം യഹോവസാക്ഷി സമ്മേളനത്തിനിടെ

> **Lead Summary:** **കൊച്ചി:** കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊച്ചി:** കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററിൽ. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.

ഏകദേശം 2000 ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.രാവിലെ സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടായി.

മൂന്നുനാലിടങ്ങളിൽ ഇത്തരത്തിലുള്ള പൊട്ടിത്തെറിയുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. എറണാകുളം ഡി.സി.പി അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157799/blast-at-kalamassery-convention-center-the-incident-occurred-during-a-jehovahs-witness-conference)