---
title: "#Cusat | കുസാറ്റിലെ യാത്രാനിയന്ത്രണം  ഉടനില്ല"
english_title: "#Travel #restrictions on #Cusat are not #immediate"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157735/travel-restrictions-on-cusat-are-not-immediate"
published_at: "2023-10-29T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653dae6b3a079_cusat.jpg"
keywords: []
---

# #Cusat | കുസാറ്റിലെ യാത്രാനിയന്ത്രണം  ഉടനില്ല

> **Lead Summary:** **കളമശേരി :** കുസാറ്റ് ക്യാമ്പസിലെ യാത്രാനിയന്ത്രണം പരസ്പരധാരണ അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കുന്നതുവരെ നടപ്പാക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച നടന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.

## Article Content

**കളമശേരി :** കുസാറ്റ് ക്യാമ്പസിലെ യാത്രാനിയന്ത്രണം പരസ്പരധാരണ അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കുന്നതുവരെ നടപ്പാക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച നടന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.

വിദ്യാർഥികളുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒഴികെയുള്ളവ പയ്യപ്പിള്ളി കവലയിലും കുസാറ്റ് ഓപ്പൺ എയർ ഹാളിനും സമീപത്ത് നവംബർ ഒന്നുമുതൽ തിരിച്ചുവിടുമെന്നാണ്‌ സർവകലാശാല 19ന് ഇറക്കിയ ഉത്തരവ്.

ഇതിനുമുന്നോടിയായി ജീവനക്കാർക്കും വിദ്യാർഥികൾക്കും വാഹനത്തിൽ പതിക്കാനുള്ള സ്റ്റിക്കർ നൽകാൻ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157735/travel-restrictions-on-cusat-are-not-immediate)