---
title: "  #cyclone | ചുഴലിക്കാറ്റില്‍ പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ നിരപ്പ് പ്രദേശങ്ങളില്‍ വ്യാപക നാശം"
english_title: "Widespread damage in #Mulavoor level areas of #Paipra #panchayat due to #cyclone"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157728/widespread-damage-in-mulavoor-level-areas-of-paipra-panchayat-due-to-cyclone"
published_at: "2023-10-29T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653da9e8669d3_cyclone.jpg"
keywords: []
---

#   #cyclone | ചുഴലിക്കാറ്റില്‍ പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ നിരപ്പ് പ്രദേശങ്ങളില്‍ വ്യാപക നാശം

> **Lead Summary:** **മൂവാറ്റുപുഴ : ** തുലാവർഷ മഴയ്ക്കൊപ്പമുണ്ടായ മൂവാറ്റുപുഴ തുലാവർഷ മഴയ്ക്കൊപ്പമുണ്ടായ ചുഴലിക്കാറ്റില്‍ പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ നിരപ്പ് പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം.

## Article Content

**മൂവാറ്റുപുഴ : ** തുലാവർഷ മഴയ്ക്കൊപ്പമുണ്ടായ മൂവാറ്റുപുഴ തുലാവർഷ മഴയ്ക്കൊപ്പമുണ്ടായ ചുഴലിക്കാറ്റില്‍ പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ നിരപ്പ് പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം.

മരംവീണ് ഒഴുപാറ തുരുത്തേല്‍ ടി പി ഗോപാലന്റെ വീട് തകര്‍ന്നു. വീടിനുസമീപത്തുള്ള പന, പ്ലാവ്, കവുങ്ങ് എന്നിവ വീടിനുമുകളിലേക്ക്‌ വീണു.

ഓടുമേഞ്ഞ മേൽക്കൂര പൂര്‍ണമായി തകര്‍ന്നു. റബര്‍, വാഴ, ജാതി, കപ്പ തുടങ്ങിയവയാണ് കാറ്റില്‍ നിലംപതിച്ചത്. ഇടിമിന്നലില്‍ നിരവധി വീടുകളുടെ വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157728/widespread-damage-in-mulavoor-level-areas-of-paipra-panchayat-due-to-cyclone)