---
title: "#shawarma | ഷവർമ കഴിച്ച യുവാവിന്റെ മരണം: 13 പേർക്കുകൂടി ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമകൾക്കായി തിരച്ചിൽ"
english_title: "Death of #youngman who ate #shawarma: 13 more #foodpoisoning; Search for #hotel #owners"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157630/death-of-youngman-who-ate-shawarma-13-more-foodpoisoning-search-for-hotel-owners"
published_at: "2023-10-28T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cda8b06244_shawarma.jpg"
keywords: []
---

# #shawarma | ഷവർമ കഴിച്ച യുവാവിന്റെ മരണം: 13 പേർക്കുകൂടി ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമകൾക്കായി തിരച്ചിൽ

> **Lead Summary:** **തൃക്കാക്കര :** ഹോട്ടലിൽനിന്ന്‌ ഷവർമ കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

## Article Content

**തൃക്കാക്കര :** ഹോട്ടലിൽനിന്ന്‌ ഷവർമ കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

തൃക്കാക്കര, കളമശേരി സ്വദേശികളായ നാലുപേരാണ്‌ കാക്കനാട് ലേ ഹയാത്ത് ഹോട്ടൽ നടത്തിയിരുന്നത്‌. സംഭവശേഷം ഇവർ ഒളിവിൽ പോയി. ഇവിടെനിന്ന്‌ ഭക്ഷണം കഴിച്ച അഞ്ചുപേർക്കുകൂടി ഭക്ഷ്യവിഷബാധയേറ്റതായി വെള്ളിയാഴ്‌ച വിവരം ലഭിച്ചു.

ഇൻഫോപാർക്ക് ജീവനക്കാരായ രണ്ടുപേരും കാക്കനാട്ടെ മൊബൈൽഫോൺ ഷോപ്പ് ജീവനക്കാരനും തൊടുപുഴ സ്വദേശിയായ വിദ്യാർഥിനിക്കും വാഴക്കാല സ്വദേശിനിക്കുമാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. ഇവരുടെ വിവരങ്ങൾ തൃക്കാക്കര നഗരസഭാ അധികൃതർ ശേഖരിച്ചു. ഇതിൽ മൊബൈൽഫോൺ ഷോപ്പിലെ ജീവനക്കാരനായ പെരിന്തൽമണ്ണ സ്വദേശി അൽ ശിഫ ആശുപത്രിയിൽ ചികിത്സയിലാണ്.

24ന് ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ആരോഗ്യം മോശമായതോടെ വീണ്ടും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴക്കാല സ്വദേശിനിയും ചികിത്സയിലാണ്‌. കണ്ണൂർ സ്വദേശികളായ ഇൻഫോപാർക്ക്‌ ജീവനക്കാർ ചികിത്സ തേടിയശേഷം നാട്ടിലേക്ക്‌ മടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157630/death-of-youngman-who-ate-shawarma-13-more-foodpoisoning-search-for-hotel-owners)