---
title: "#accident | നെല്ലിമറ്റത്ത് ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ച് പുലിമല സ്വദേശി മരിച്ചു;കുത്തുകുഴി സ്വദേശിക്ക് ഗുരുതര പരിക്ക്"
english_title: "#Pulimala #native #dies after #bike #box hits #autorickshaw at #Nellimatat; #Kuthukuzhi native #seriously injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157618/pulimala-native-dies-after-bike-box-hits-autorickshaw-at-nellimatat-kuthukuzhi-native-seriously-injured"
published_at: "2023-10-28T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd65b7a63d_accidnt.jpg"
keywords: []
---

# #accident | നെല്ലിമറ്റത്ത് ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ച് പുലിമല സ്വദേശി മരിച്ചു;കുത്തുകുഴി സ്വദേശിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നെല്ലിമറ്റത്ത് :** ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ച് പുലിമല സ്വദേശിയായ യുവാവ് മരിച്ചു.

## Article Content

**നെല്ലിമറ്റത്ത് :** ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ച് പുലിമല സ്വദേശിയായ യുവാവ് മരിച്ചു.

ആയക്കാട് പുലിമലയിൽ വാടകയ്ക്ക് താമസിക്കുന്ന രാജക്കാട് സ്വദേശി അനീഷ് (41) ആണ് മരിച്ചത്. കുത്തുകുഴി പാറായിതോട്ടം സ്വദേശി ജോബിക്കാണ് ഗുരുതര പരിക്കേറ്റത്. നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംങ് കോളേജിനു സമീപത്തു വച്ച് ഇന്ന് രാവിലെ 6 മണിക്കായിരുന്നു അപകടം.

ആപ്പ ഓട്ടോറിക്ഷയിൽ മീൻ വിറ്റ് കൊണ്ടിരുന്ന ജോബിയെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും കോതമംഗലം ബസോലിയോസ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈക്ക് യാത്രികനായ അനീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതര പരിക്ക് പറ്റിയ ജോബിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ അനീഷ് ജോലിക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.അനീഷിന്റെ മൃതദേഹം കോതമംഗലം ബസോലിയോസ്‌ ആശുപത്രി മോർച്ചറിയിൽ.

ഊന്നുകൽ പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157618/pulimala-native-dies-after-bike-box-hits-autorickshaw-at-nellimatat-kuthukuzhi-native-seriously-injured)