---
title: "#attack | പെരുമ്പാവൂര്‍ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്; പ്രതി പിടിയിൽ"
english_title: "#Perumbavoor #Liquor #shop set on #fire; #Accused in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157493/perumbavoor-liquor-shop-set-on-fire-accused-in-custody"
published_at: "2023-10-28T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c5b3f901a0_kathi.jpg"
keywords: []
---

# #attack | പെരുമ്പാവൂര്‍ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്; പ്രതി പിടിയിൽ

> **Lead Summary:** **എറണാകുളം:** ബീവറേജസ് ഔട്ട് ലെറ്റില്‍ കത്തിക്കുത്ത്. പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ വൈകിട്ടോടെയാണ് സംഭവം.

## Article Content

**എറണാകുളം:** ബീവറേജസ് ഔട്ട് ലെറ്റില്‍ കത്തിക്കുത്ത്. പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ വൈകിട്ടോടെയാണ് സംഭവം.

കത്തിക്കുത്തില്‍ ലോറിയില്‍നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരുന്ന യൂനിയന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുന്‍ വൈരാഗ്യത്തില്‍ യൂനിയന്‍ തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157493/perumbavoor-liquor-shop-set-on-fire-accused-in-custody)