കൂത്താട്ടുകുളം : (piravomnews.in) ബി.ആർ.സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ കുടുംബസംഗമം നടത്തി.
വലിയ ശാരീരിക പ്രശ്നങ്ങളുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുമടങ്ങിയ സംഘമാണ് പങ്കെടുത്തത്. കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസം വർധിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം.
തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. രമ മുരളീധര കൈമൾ അധ്യക്ഷയായി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ, മരിയ ഗൊരേത്തി, എഇഒ ബോബി ജോർജ്, ഡിപിഒ മെർലിൻ ജോർജ്, കെ.ബി സിനി, സിബി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
പരിശോധനകൾക്കായി ഡോക്ടർ, നഴ്സ്, തെറാപ്പിസ്റ്റ് സേവനങ്ങളും വിവിധ കലാപരിപാടികളും മോട്ടിവേഷണൽ ക്ലാസും ഉണ്ടായി.
A #family #reunion was #held for the #children who had made the #house a #school