---
title: "#BJP |കൂത്താട്ടുകുളത്തെ അശ്വതി കവലയിലെ ഓട നിർമ്മാണത്തിലെ അപാകത;ബിജെപിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും"
english_title: "Defect in #Kuthatkulam #drain #construction; #march and #dharna led by #BJP"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157265/defect-in-kuthatkulam-drain-construction-march-and-dharna-led-by-bjp"
published_at: "2023-10-27T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b451460c4e_ooda.jpg"
keywords: []
---

# #BJP |കൂത്താട്ടുകുളത്തെ അശ്വതി കവലയിലെ ഓട നിർമ്മാണത്തിലെ അപാകത;ബിജെപിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും

> **Lead Summary:** **കുത്താട്ടുകുളം : ** ഓട നിർമ്മാണത്തിലെ അപാകത;ബിജെപിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും.

## Article Content

**കുത്താട്ടുകുളം : ** ഓട നിർമ്മാണത്തിലെ അപാകത;ബിജെപിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും.

കൂത്താട്ടുകുളം പിറവം റോഡിലെ അശ്വതി കവലയിലെ ഓട നിർമ്മാണത്തിലെ പിഡബ്യുഡി യുടെ അഴിമതിക്കെതിരെ പിഡബ്യുഡി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.ബിജെപി കൂത്താട്ടുകുളം മുനിസിപ്പൽ സമിതി പ്രസിഡന്റ് ടി.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബിജെപി പിറവം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിമോൻ മുട്ടപ്പിള്ളിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ബിജെപി കൂത്താട്ടുകുളം മുൻസിപ്പൽ സമിതി ജനറൽ സെക്രട്ടറി മധു ഇ. വി സ്വാഗതം ആശംസിച്ചു.

ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ബിജിമോൻ സി.കെ. ബിജെപി മുൻ മണ്ഡലം സെക്രട്ടറി രാജേഷ് മരങ്ങാട്, എന്നിവർ സംസാരിച്ചു. യുവമോർച്ചഎറണാകുളം ജില്ലാ കമ്മിറ്റി അംഗം ലിന്റോ കൂത്താട്ടുകുളം. കൃതജ്ഞത രേഖപ്പെടുത്തി. എം കെ രാജപ്പൻ, ടി കെ മോൻസിച്ചൻ , മനുശിവൻ, പി ജി ശശികുമാർ, രഞ്ജിത്ത് ടി.ആർ. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157265/defect-in-kuthatkulam-drain-construction-march-and-dharna-led-by-bjp)