---
title: "എറണാകുളം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് കുഴുപ്പിള്ളി ബീച്ചിൽ"
english_title: "Ernakulam district's first floating bridge at Kuzhupilly beach"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157124/ernakulam-districts-first-floating-bridge-at-kuzhupilly-beach"
published_at: "2023-10-26T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a61e3ea069_Picsart_23-10-26_18-24-51-267.jpg"
keywords: []
---

# എറണാകുളം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് കുഴുപ്പിള്ളി ബീച്ചിൽ

> **Lead Summary:** **കൊച്ചി....** എറണാകുളം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് കുഴുപ്പിള്ളി ബീച്ചിൽ. 100 മീറ്റർ നീളത്തിലാണ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.

## Article Content

**കൊച്ചി....** എറണാകുളം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് കുഴുപ്പിള്ളി ബീച്ചിൽ. 100 മീറ്റർ നീളത്തിലാണ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 31 ചൊവ്വാഴ്ച വൈകിട്ട് 4.30ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിന് സമർപ്പിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികളും വിദേശ സഞ്ചാരികളും എത്തുന്ന നഗരമായ കൊച്ചിയിൽ ഫ്ലോട്ടിങ് ബ്രിഡ്ജും കൂടി എത്തുന്നതോടെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157124/ernakulam-districts-first-floating-bridge-at-kuzhupilly-beach)