---
title: "#collapsed | കനാൽ ബണ്ട് റോഡ് ഇടിഞ്ഞു; ഭാരം കയറ്റിയ ലോറി കനാലിൽ വീഴാതെ രക്ഷപ്പെട്ടു"
english_title: "#kaNal #Bund #Road #collapsed; The loaded #lorry #escaped #without #falling into the canal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157022/kanal-bund-road-collapsed-the-loaded-lorry-escaped-without-falling-into-the-canal"
published_at: "2023-10-26T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a133246e4f_canal.jpg"
keywords: []
---

# #collapsed | കനാൽ ബണ്ട് റോഡ് ഇടിഞ്ഞു; ഭാരം കയറ്റിയ ലോറി കനാലിൽ വീഴാതെ രക്ഷപ്പെട്ടു

> **Lead Summary:** **കോലഞ്ചേരി :** മഴുവന്നൂരിൽ കനാൽ ബണ്ട് റോഡ് ഇടിഞ്ഞു. ഭാരം കയറ്റിയ ലോറി കനാലിൽ വീഴാതെ രക്ഷപ്പെട്ടു.

## Article Content

**കോലഞ്ചേരി :** മഴുവന്നൂരിൽ കനാൽ ബണ്ട് റോഡ് ഇടിഞ്ഞു. ഭാരം കയറ്റിയ ലോറി കനാലിൽ വീഴാതെ രക്ഷപ്പെട്ടു.

സമീപമുള്ള പൊതുമരാമത്ത് റോഡിന്റെ കൽവർട്ട് നിർമാണത്തിനായി വണ്ടികൾ ഇടുങ്ങിയ ഈ റോഡിലേക്കു വഴി തിരിച്ചു വിട്ടതാണ് വിനയായത്.

മംഗലത്തുനട– കടയിരുപ്പ് റോഡിൽ മഴുവന്നൂർ പബ്ലിക് ലൈബ്രറിക്കു സമീപം പൊതുമരാമത്ത് വകുപ്പ് അശാസ്ത്രീയമായി കലുങ്ക് പുതുക്കി പണിയാൻ തുടങ്ങിയതോടെയാണ് ജനത്തിന്റെ ദുരിതം ആരംഭിക്കുന്നത്. ഭാര വണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും സമീപമുള്ള കനാൽ ബണ്ട് റോഡിലൂടെ തിരിച്ചു വിട്ടു.

ബദൽ മാർഗങ്ങൾ ശക്തിപ്പെടുത്താതെയായിരുന്നു വണ്ടികൾ വഴി തിരിച്ചു വിട്ടത്. കനാൽ ബണ്ട് റോഡ് വണ്ടികളുടെ ഭാരം താങ്ങാനാവാതെ കനാലിലേക്ക് ഇടിഞ്ഞു. ലൈബ്രറിയുടെ പരിസരവും കുളമായി.

അശാസ്ത്രീയ നിർമാണം മൂലം മഴയിൽ മണ്ണും ചെളിയും നിറഞ്ഞു വെള്ളക്കെട്ടിലാണ്. നാട്ടുകാർ അശാസ്ത്രീയ നിർമാണത്തിനെതിരെ പരാതിപ്പെട്ടെങ്കിലും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157022/kanal-bund-road-collapsed-the-loaded-lorry-escaped-without-falling-into-the-canal)