---
title: "#theft | പ്രഭാത നടത്തത്തിനിറങ്ങിയ യുവാവിന്റെ 3 പവന്റെ മാല പൊട്ടിച്ചെടുത്തു"
english_title: "3 Pavan's #necklace of the #youngman who went for a #morning #walk was #broken"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157021/3-pavans-necklace-of-the-youngman-who-went-for-a-morning-walk-was-broken"
published_at: "2023-10-26T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a11e11bb64_theft.jpg"
keywords: []
---

# #theft | പ്രഭാത നടത്തത്തിനിറങ്ങിയ യുവാവിന്റെ 3 പവന്റെ മാല പൊട്ടിച്ചെടുത്തു

> **Lead Summary:** **കളമശേരി : ** യുവാവിന്റെ കഴുത്തിൽ നിന്നു 3.5 പവന്റെ മാല പൊട്ടിച്ചെടുത്തു മോഷ്ടാക്കൾ കടന്നു.

## Article Content

**കളമശേരി : ** യുവാവിന്റെ കഴുത്തിൽ നിന്നു 3.5 പവന്റെ മാല പൊട്ടിച്ചെടുത്തു മോഷ്ടാക്കൾ കടന്നു.

കോട്ടയം വാകത്താനം തലവഞ്ചേരി വീട്ടിൽ രതീഷിന്റെ (33) മാലയാണു നഷ്ടമായത്. പൈപ്‌ലൈൻ റോഡിൽ പള്ളിലാംകരക്കു സമീപത്തു വച്ചു പുലർച്ചെ 5.40നാണു സംഭവം. പള്ളിലാംകരയിൽ സൗപർണിക വീട്ടിൽ താമസിക്കുന്ന രതീഷ് പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴായിരുന്നു സംഭവം. 

ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച രണ്ടുപേരാണു മോഷ്ടാക്കൾ. ബൈക്കിനു നമ്പറുണ്ടായിരുന്നില്ല. ഈ ഭാഗത്തൊന്നും സിസിടിവി ഇല്ലാത്തതും മോഷ്ടാക്കളെ കണ്ടെത്തുന്നതിനു തടസ്സമായി.

കഴിഞ്ഞ ദിവസം തൃക്കാക്കര അമ്പലം റോഡിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ജീവനക്കാരിയുടെ മാലയും ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു കൊണ്ടുപോയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157021/3-pavans-necklace-of-the-youngman-who-went-for-a-morning-walk-was-broken)