---
title: " #supported | ടയർ പൊട്ടി ചെരിഞ്ഞ തടി ലോറിക്ക് താങ്ങായി ടോറസ് ലോറി"
english_title: "A #toruslorry #supported a #woodenlorry with a #flat #tire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/156749/a-toruslorry-supported-a-woodenlorry-with-a-flat-tire"
published_at: "2023-10-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538c803128ec_lorry.jpg"
keywords: []
---

#  #supported | ടയർ പൊട്ടി ചെരിഞ്ഞ തടി ലോറിക്ക് താങ്ങായി ടോറസ് ലോറി

> **Lead Summary:** **പെരുമ്പാവൂർ : ** ടയർ പൊട്ടി ചെരിഞ്ഞ തടി ലോറിക്ക് താങ്ങായി ടോറസ് ലോറി. ടോറസ് ലോറിയുടെ രക്ഷാപ്രവർത്തനം വലിയൊരു അപകടം ഒഴിവാക്കി.

## Article Content

**പെരുമ്പാവൂർ : ** ടയർ പൊട്ടി ചെരിഞ്ഞ തടി ലോറിക്ക് താങ്ങായി ടോറസ് ലോറി. ടോറസ് ലോറിയുടെ രക്ഷാപ്രവർത്തനം വലിയൊരു അപകടം ഒഴിവാക്കി.

രാവിലെ 11ന് ഔഷധി ജംക്‌ഷനിൽ ആയിരുന്നു സംഭവം. കെ.ഹരിഹരയ്യർ റോഡിലേക്ക്(ടെംപിൾ റോഡ്) തിരിഞ്ഞ തടി ലോറിയുടെ 2 ടയറുകളും പൊട്ടിയതോടെയാണു ചെരിഞ്ഞത്. ഉടൻ അതു വഴി വന്ന ടോറസ് ലോറി തടി ലോലോറിയെ താങ്ങി നിർത്തുകയായിരുന്നു.

അതിനുശേഷം ക്രെയിൻ എത്തിച്ചു ലോറി ഉയർത്തുകയും ടയർ മാറ്റുകയും ചെയ്തു. വൺവേ തിരിഞ്ഞ് ഈ റോഡിലൂടെ ഭാരവണ്ടികൾ കടന്നുപോകുന്ന ഭാഗത്ത് ഇതിനു മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. റോഡിന്റെ വളവിലെ കുഴിയും ചെരിവുമാണു പ്രശ്നമെന്നു പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/156749/a-toruslorry-supported-a-woodenlorry-with-a-flat-tire)