---
title: "  #Nedumbassery | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി"
english_title: "Fake #bomb threat at #Nedumbassery #International #Airport"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/156674/fake-bomb-threat-at-nedumbassery-international-airport"
published_at: "2023-10-25T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653897cdb1eb9_cochin.jpg"
keywords: []
---

#   #Nedumbassery | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി

> **Lead Summary:** **കൊച്ചി:** നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി.

## Article Content

**കൊച്ചി:** നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി.

ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയപ്പോഴായിരുന്നു സംഭവം. ലഗേജ് പരിശോധനയ്ക്കിടെ യുവാവ് ബാഗില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് ലഗേജ് കുറക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തന്റെ ലഗേജില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. അറസ്റ്റിന് ശേഷം രാകേഷിനെ ജാമ്യത്തില്‍ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/156674/fake-bomb-threat-at-nedumbassery-international-airport)