#AMChacko | എ എം ചാക്കോയ്ക്ക് നാടിന്റെ അന്തിമോപചാരം ; സംസ്കാരം ഇന്ന്

#AMChacko | എ എം ചാക്കോയ്ക്ക് നാടിന്റെ അന്തിമോപചാരം ; സംസ്കാരം ഇന്ന്
Oct 23, 2023 06:23 AM | By Amaya M K

പിറവം : (piravomnews.in) സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി എ എം ചാക്കോയ്ക്ക് നാടിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അർപ്പിച്ചു.

കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എ എം ചാക്കോയുടെ വേർപാടിന്റെ ഞെട്ടലിലാണ് നാട്. ജനപ്രതിനിധിയായിരിക്കെ ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും പ്രക്ഷോഭങ്ങൾ നയിച്ച് വിജയത്തിലെത്തിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

ടി എം ജേക്കബ് എംഎൽഎയും മന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ ശക്തമായ നിലപാടിലൂ ടെ പ്രതിരോധം തീർത്ത രാഷ്ട്രീയപോരാളിയായിരുന്നു എ എം സി എന്നറിയപ്പെട്ടിരുന്ന എ എം ചാക്കോ. ടി എം ജേക്കബ് ഓണക്കൂറിലെ തൊടുവാക്കുഴിയിൽ ആക്രമിക്കപ്പെട്ടതായുള്ള കള്ളക്കേസും തുടർന്നുണ്ടായ സംഭവങ്ങളും ഏറെ കോളിളക്കമുണ്ടാക്കി.

2007ൽ ജില്ലാപഞ്ചായത്ത്‌ അംഗമായിരിക്കെ സൈമൺ ബ്രിട്ടോയ്‌ക്കൊപ്പം സംസ്ഥാനത്തെ റിസോഴ്സ് അധ്യാപകരെ സംഘടിപ്പിച്ച് സംഘടനയുണ്ടാക്കാൻ സിപിഐ എം ചുമതലപ്പെടുത്തിയതും ഇദ്ദേഹത്തെയായിരുന്നു. പാമ്പാക്കുട പഞ്ചായത്ത് മന്ദിരത്തിൽ ഞായർ ഉച്ചയോടെ മൃതദേഹം എത്തിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, എം സി സുരേന്ദ്രൻ, സി ബി ദേവദർശനൻ, പുഷ്പ ദാസ്, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, ഏരിയ സെക്രട്ടറി പി ബി രതീഷ്, എംഎല്‍എമാരായ ആന്റണി ജോണ്‍, അനൂപ് ജേക്കബ് തോമസ്, ചാഴികാടൻ എംപി, എം ജെ ജേക്കബ് സിപിഐ എംജില്ലാ കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ സെക്രട്ടറിമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ശനി വൈകിട്ട്‌ നാലോടെയായിരുന്നു അന്ത്യം. സംസ്കാരം തിങ്കൾ പകൽ രണ്ടിന് ഓണക്കൂർ സെഹിയോൻ പള്ളി സെമിത്തേരിയിൽ.

#Nation's final tribute to AM #Chacko; #Culture #today

Next TV

Related Stories
#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 28, 2024 08:19 PM

#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു...

Read More >>
#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

Apr 28, 2024 08:06 PM

#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ദേവനാഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#founddead | രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Apr 27, 2024 12:13 PM

#founddead | രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ആട് തിരിച്ചെത്തിയിട്ടും മെറിനെ കാണാതെവന്നപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. പുഴയിറമ്പില്‍ ചെരിപ്പുകള്‍...

Read More >>
#death | മുളക്കുളം ഗിരിജാമന്ദിരത്തിൽ ജി പി വിജയകുമാർ അന്തരിച്ചു

Apr 27, 2024 12:06 PM

#death | മുളക്കുളം ഗിരിജാമന്ദിരത്തിൽ ജി പി വിജയകുമാർ അന്തരിച്ചു

മേലുകാവ് ഹെൻറി ബെക്കർ കോളേജ് ലൈബ്രറേറിയനായിരുന്നു. ഭാര്യ കുമാരിവിജയകുമാർ മുളക്കുളം ചാലപ്പുറത്ത്...

Read More >>
 #hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Apr 27, 2024 10:03 AM

#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തന്റെ ഇടതുകൈയ്ക്ക് മുറിവേല്‍പ്പിച്ച ശേഷമാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കിയിരിക്കുന്നത്....

Read More >>
#founddead | പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2024 09:47 AM

#founddead | പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി....

Read More >>
Top Stories