---
title: "#soil | മേതല മുട്ടത്തുമുകൾ പ്രദേശത്ത് അനധികൃത മണ്ണ് ഖനനവും പാറപൊട്ടിക്കലും വ്യാപകം"
english_title: "#Illegal  #soil mining and rock blasting is rampant in the Medala Muttham area#mining and #rock #blasting is #rampant in the #Medala #Muttham area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/156061/illegal-soil-mining-and-rock-blasting-is-rampant-in-the-medala-muttham-areamining-and-rock-blasting-is-rampant-in-the-medala-muttham-area"
published_at: "2023-10-22T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534f8b35bcf8_kuramppodi.jpg"
keywords: []
---

# #soil | മേതല മുട്ടത്തുമുകൾ പ്രദേശത്ത് അനധികൃത മണ്ണ് ഖനനവും പാറപൊട്ടിക്കലും വ്യാപകം

> **Lead Summary:** **കുറുപ്പംപടി :** മേതല മുട്ടത്തുമുകൾ പ്രദേശത്ത് അനധികൃത മണ്ണ് ഖനനവും പാറപൊട്ടിക്കലും വ്യാപകമെന്ന് ആക്ഷേപം.

## Article Content

**കുറുപ്പംപടി :** മേതല മുട്ടത്തുമുകൾ പ്രദേശത്ത് അനധികൃത മണ്ണ് ഖനനവും പാറപൊട്ടിക്കലും വ്യാപകമെന്ന് ആക്ഷേപം.

നിരോധിത വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയാണ് അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. രാത്രി ടോറസ് ലോറികൾ ഉപയോഗിച്ചാണ് മണ്ണ് കടത്തുന്നത്. സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ് മണ്ണെടുക്കലും പാറ പൊട്ടിക്കലും.

കുറുപ്പംപടി പൊലീസിൽ ഉൾപ്പെടെ അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം റൂറൽ എസ്പി സസ്പെൻഡ് ചെയ്ത എഎസ്ഐ ജോലി ചെയ്തിരുന്ന കുറുപ്പംപടി പൊലീസിൽ ഉൾപ്പെടെ അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കഴിഞ്ഞ ദിവസം റൂറൽ എസ്പി സസ്പെൻഡ് ചെയ്ത എഎസ്ഐ ജോലി ചെയ്തിരുന്ന കുറുപ്പംപടി സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം. റവന്യു, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലയിടത്തും മണ്ണു ഖനനം നടക്കുന്നതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/156061/illegal-soil-mining-and-rock-blasting-is-rampant-in-the-medala-muttham-areamining-and-rock-blasting-is-rampant-in-the-medala-muttham-area)