---
title: "#sardines | കിളിമീൻ ക്രീം രൂപത്തിലാക്കും, മത്തി പൊടിച്ച് കപ്പൽ കയറ്റും"
english_title: "The #sardines will be #creamed and the #sardines will be #ground and #shipped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/156056/the-sardines-will-be-creamed-and-the-sardines-will-be-ground-and-shipped"
published_at: "2023-10-22T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534f46cdb503_.jpg"
keywords: []
---

# #sardines | കിളിമീൻ ക്രീം രൂപത്തിലാക്കും, മത്തി പൊടിച്ച് കപ്പൽ കയറ്റും

> **Lead Summary:** **വൈപ്പിൻ :** കടലിൽ നിന്ന് കയറിയാൽ തീൻ മേശയിലേക്കായിരുന്നു പതിവുള്ള യാത്രയെങ്കിൽ കറിയാകാനല്ല,പൊടിയായി കപ്പൽ കയറാനാണ് ചാള അടക്കമുള്ള കടൽമീനുകളുടെ പുതിയ നിയോഗം.

## Article Content

**വൈപ്പിൻ :** കടലിൽ നിന്ന് കയറിയാൽ തീൻ മേശയിലേക്കായിരുന്നു പതിവുള്ള യാത്രയെങ്കിൽ കറിയാകാനല്ല,പൊടിയായി കപ്പൽ കയറാനാണ് ചാള അടക്കമുള്ള കടൽമീനുകളുടെ പുതിയ നിയോഗം.

നൂറുകണക്കിന് ടൺ മീനാണ് ദിനംപ്രതി ഹാർബറുകളിൽ നിന്ന് നേരെ ഇതര സംസ്ഥാനങ്ങളിലേതടക്കമുള്ള ഫാക്ടറികളിലേക്കു കയറിപ്പോകുന്നത്. ചാകരക്കോളുള്ള ദിവസങ്ങളിൽ ഇത് അനേകം ഇരട്ടിയായി മാറും.

ഭക്ഷ്യ ആവശ്യം കഴിഞ്ഞുള്ള മീനുകൾ തെങ്ങിന് വളമാക്കാനും മറ്റും നിസാര വിലയ്ക്ക് വിറ്റഴിക്കേണ്ടി വന്നിരുന്നത് ഇപ്പോൾ പഴങ്കഥയായി. പൊടിയാക്കി മാറ്റാൻ ഏതു മീനും മോശമല്ലാത്ത വിലയ്ക്ക് വാങ്ങാൻ ഹാർബറുകൾ തോറും ആളുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/156056/the-sardines-will-be-creamed-and-the-sardines-will-be-ground-and-shipped)