---
title: "#Inspection | നഗരത്തിലെ സ്വകാര്യബസുകളിൽ പരിശോധന"
english_title: "#Inspection of #private #buses in the #city"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/155701/inspection-of-private-buses-in-the-city"
published_at: "2023-10-21T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653361cc7cf37_polics.jpg"
keywords: []
---

# #Inspection | നഗരത്തിലെ സ്വകാര്യബസുകളിൽ പരിശോധന

> **Lead Summary:** **കൊച്ചി :** എല്ലാവരോടും ടിക്കറ്റ്‌ ചോദിക്കുന്ന സ്വകാര്യബസ്‌ കണ്ടക്ടർമാരോട്‌ പൊലീസ്‌–-മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ വെള്ളിയാഴ്‌ച ചോദിച്ചത്‌ ‘ലൈസൻസ്‌ ഉണ്ടോ?’.

## Article Content

**കൊച്ചി :** എല്ലാവരോടും ടിക്കറ്റ്‌ ചോദിക്കുന്ന സ്വകാര്യബസ്‌ കണ്ടക്ടർമാരോട്‌ പൊലീസ്‌–-മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ വെള്ളിയാഴ്‌ച ചോദിച്ചത്‌ ‘ലൈസൻസ്‌ ഉണ്ടോ?’.

കണ്ടക്ടർമാരിൽ ലൈസൻസില്ലാത്തവർക്കെതിരെ ഉടനടി നടപടിയെത്തി. കണ്ടക്ടർ ലൈസൻസ്‌ ഇല്ലാത്തവരുടെ ഫോട്ടോ എടുത്ത ഉദ്യോഗസ്ഥർ വിവരങ്ങൾ രേഖപ്പെടുത്തി. നഗരത്തിലോടുന്ന സ്വകാര്യബസുകളിൽ മോട്ടോർ വാഹനവകുപ്പ്‌ നടത്തിയ പരിശോധനയിൽ 17 കണ്ടക്ടർമാർക്കാണ്‌ ലൈസൻസില്ലെന്ന്‌ കണ്ടെത്തിയത്‌.

എറണാകുളം നഗരത്തിലോടുന്ന സ്വകാര്യബസുകളുടെ നിയമലംഘനം തടയാൻ മോട്ടോർ വാഹനവകുപ്പും പൊലീസും വെള്ളിയാഴ്‌ച നടത്തിയ കർശന പരിശോധനയുടെ ഭാഗമായാണ്‌ നിയമലംഘനങ്ങൾ പിടികൂടിയത്‌. 130 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ പെറ്റി കേസുകളും അപകടകരമായവിധം വാഹനം ഓടിച്ച 14 ഡ്രൈവര്‍മാര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. 524 സ്വകാര്യബസുകളാണ്‌ പരിശോധിച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/155701/inspection-of-private-buses-in-the-city)