---
title: "#attack | ഗുണ്ടാ ആക്രമണം: സഹോദരങ്ങൾ അടക്കം 5 പേർ അറസ്റ്റിൽ"
english_title: "#Gang #attack: 5 people including #brothers #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/155420/gang-attack-5-people-including-brothers-arrested"
published_at: "2023-10-20T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65322d301fd7d_arrest_2.jpg"
keywords: []
---

# #attack | ഗുണ്ടാ ആക്രമണം: സഹോദരങ്ങൾ അടക്കം 5 പേർ അറസ്റ്റിൽ

> **Lead Summary:** **ആലുവ :** നഗരത്തിൽ രണ്ടിടത്തു നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടു സഹോദരങ്ങൾ അടക്കം 5 പേർ അറസ്റ്റിൽ.

## Article Content

**ആലുവ :** നഗരത്തിൽ രണ്ടിടത്തു നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടു സഹോദരങ്ങൾ അടക്കം 5 പേർ അറസ്റ്റിൽ.

അശോകപുരം പെട്രോൾ പമ്പ് ആക്രമണ കേസിൽ ചൂണ്ടി കോളനിപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന പാറേക്കൽ സജിത്ത് (32), സഹോദരൻ ശരത്ത് (27) എന്നിവരും പറവൂർ കവല ബാർ ഹോട്ടൽ ആക്രമണ കേസിൽ ദേശം കുന്നുംപുറം മുല്ലപ്പിള്ളി പുത്തൻവീട്ടിൽ വിജയ് (32), സഹോദരൻ വിമൽ (29), പുറയാർ കിഴക്കേ ദേശം പൈലിപ്പറമ്പിൽ നിവിൻ (33) എന്നിവരുമാണ് പിടിയിലായത്.

പെട്രോൾ പമ്പിൽ 16നു രാത്രിയായിരുന്നു ആക്രമണം. കാറിലെത്തിയ പ്രതികൾ പെട്രോൾ അടിച്ച ശേഷം തുക ഗൂഗിൾ പേ ചെയ്യുന്നതു പോലെ കാണിച്ചെങ്കിലും അക്കൗണ്ടിൽ എത്തിയില്ല. ഇതെച്ചൊല്ലി ജീവനക്കാരും പ്രതികളും തമ്മിൽ തർക്കമുണ്ടായി.

ഇതിനിടെ ജീവനക്കാരെ മർദിക്കുകയും പമ്പിനു നാശനഷ്ടമുണ്ടാക്കുകയും ചെയ്ത ശേഷം ഇവർ കാറുമായി കടന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/155420/gang-attack-5-people-including-brothers-arrested)