---
title: "#accident | പമ്പാ പാതയിൽ തീർഥാടക വാഹനം മറിഞ്ഞ് 29​ പേർക്ക്​ പരിക്ക്"
english_title: "#accident | 29 #people were #injured when a #pilgrim #vehicle #overturned on #Pampa Path"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/155015/accident-29-people-were-injured-when-a-pilgrim-vehicle-overturned-on-pampa-path"
published_at: "2023-10-19T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530bd4f5e867_accident.jpg"
keywords: []
---

# #accident | പമ്പാ പാതയിൽ തീർഥാടക വാഹനം മറിഞ്ഞ് 29​ പേർക്ക്​ പരിക്ക്

> **Lead Summary:** **എ​രു​മേ​ലി:** പ​മ്പാ പാ​ത​യി​ലെ ക​ണ​മ​ല അ​ട്ടി​വ​ള​വി​ന് സ​മീ​പം ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**എ​രു​മേ​ലി:** പ​മ്പാ പാ​ത​യി​ലെ ക​ണ​മ​ല അ​ട്ടി​വ​ള​വി​ന് സ​മീ​പം ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ജീ​വ​ന​ക്കാ​ര​ട​ക്കം ബ​സി​ൽ 43 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​മ്പ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​​ന്ന വാ​ഹ​നം ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ക്രാ​ഷ് ബാ​രി​യ​റി​ൽ ത​ട്ടി എ​തി​ർ​വ​ശ​ത്തെ മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ച് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​​ന്നു.

ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പി​ന്നാ​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

റോ​ഡി​ന് കു​റു​കെ ബ​സ് മ​റി​ഞ്ഞ​തി​നാ​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. നേ​ര​ത്തേ​യും പ​ല​ത​വ​ണ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/155015/accident-29-people-were-injured-when-a-pilgrim-vehicle-overturned-on-pampa-path)