---
title: "#theft | കണ്ണിൽ ചോരയില്ലാത്ത പോക്കറ്റടിക്കാർക്കു വീണ്ടും ഇരയായി അബ്ദുൽ ഖാദർ"
english_title: "#AbdulQader was again a #victim of #bloodless #pickpockets"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154797/abdulqader-was-again-a-victim-of-bloodless-pickpockets"
published_at: "2023-10-18T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fab2fe8dd1_theft.jpg"
keywords: []
---

# #theft | കണ്ണിൽ ചോരയില്ലാത്ത പോക്കറ്റടിക്കാർക്കു വീണ്ടും ഇരയായി അബ്ദുൽ ഖാദർ

> **Lead Summary:** **ആലുവ : ** കണ്ണിൽ ചോരയില്ലാത്ത പോക്കറ്റടിക്കാർക്കു വീണ്ടും ഇരയായി അബ്ദുൽ ഖാദർ .

## Article Content

**ആലുവ : ** കണ്ണിൽ ചോരയില്ലാത്ത പോക്കറ്റടിക്കാർക്കു വീണ്ടും ഇരയായി അബ്ദുൽ ഖാദർ .

വെളിയത്തുനാട് മില്ലുപടിക്കു സമീപം ആറ്റിപ്പുഴ സ്വദേശിയായ അബ്ദുൽ ഖാദർ നടന്നു ലോട്ടറി ടിക്കറ്റ് വിറ്റാണ് ജീവിക്കുന്നത്.

മൊത്തവിതരണ ഏജൻസിയിൽ നിന്നു വൈകിട്ടു 4,675 രൂപയുടെ ടിക്കറ്റ് വാങ്ങി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി വീട്ടിൽ പോകാൻ ബസിൽ കയറുമ്പോഴാണ് ഷർട്ടിന്റെ കീശയിൽ കിടന്ന ടിക്കറ്റ് ആരോ അടിച്ചു മാറ്റിയത്. കണ്ടക്ടറോടു പരാതിപ്പെട്ടപ്പോൾ ബസിൽ നിന്ന് ഇറക്കിവിട്ടു.

കുറച്ചുനാൾ മുൻപും അബ്ദുൽ ഖാദറിന് ഇതേ അനുഭവം ഉണ്ടായി. അന്നു മോഷ്ടാവ് ടിക്കറ്റുകൾ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. രോഗങ്ങളും പ്രായാധിക്യവും മൂലം അവശനാണ് അബ്ദുൽ ഖാദർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154797/abdulqader-was-again-a-victim-of-bloodless-pickpockets)