---
title: "#waste | മാലിന്യ മുക്ത പഞ്ചായത്തു പദവി നേട്ടം കൈവരിക്കാനൊരുങ്ങി മണീട്"
english_title: "#Maniedu is about to #achieve the status of #waste #free #panchayat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154377/maniedu-is-about-to-achieve-the-status-of-waste-free-panchayat"
published_at: "2023-10-17T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e1c9a22abe_manid.jpg"
keywords: []
---

# #waste | മാലിന്യ മുക്ത പഞ്ചായത്തു പദവി നേട്ടം കൈവരിക്കാനൊരുങ്ങി മണീട്

> **Lead Summary:** **പിറവം : ** ശാസ്ത്രീയ മാർഗങ്ങളിലൂടെ മാലിന്യം സംസ്കരിച്ചു മാലിന്യ മുക്ത പഞ്ചായത്തു പദവി നേട്ടം കൈവരിക്കാനൊരുങ്ങി മണീട്.

## Article Content

**പിറവം : ** ശാസ്ത്രീയ മാർഗങ്ങളിലൂടെ മാലിന്യം സംസ്കരിച്ചു മാലിന്യ മുക്ത പഞ്ചായത്തു പദവി നേട്ടം കൈവരിക്കാനൊരുങ്ങി മണീട്.

ഹരിത കർമ സേനയുടെയും തൊഴിലുറപ്പു പദ്ധതി അംഗങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തി ഇൗ വർഷം അവസാനം വരെ തുടരുന്ന പ്രവർത്തനങ്ങളിലൂടെ മാലിന്യം സംഭരിച്ചു സംസ്കരണത്തിനു കൈമാറുന്നതിനൊപ്പം ഉറവിട സംസ്രണ പ്രവർത്തനങ്ങളും സജീവമാക്കുന്നതിനാണു നീക്കം.

മണീട് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വീടുകളിൽ തന്നെ ഓരോ ഇനം മാലിന്യങ്ങളും തരം തിരിച്ചു സംഭരിക്കാൻ കണ്ടെയ്നറുകൾ വിതരണം ചെയ്യുമെന്നു പ്രസിഡന്റ് പോൾ വർഗീസ് പറഞ്ഞു.

പരിപാടിക്കു തുടക്കം കുറിച്ചു പഞ്ചായത്തു പരിധിയിലെ 5800 ഓളം വീടുകളിലും വാർഡുതല ശുചീകരണ സമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

പുരയിടത്തിലും പൊതു സ്ഥലങ്ങളിലും കിടക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ശുചീകരിച്ചു സംഭരിക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154377/maniedu-is-about-to-achieve-the-status-of-waste-free-panchayat)