---
title: "#ldf | രാമമംഗലം പഞ്ചായത്ത് അധികാര ദുർവിനിയോഗത്തിനെതിരെ എല്‍ ഡി എഫ്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "#Ramamangalam #Panchayat #LDF organizes march and dharna against abuse of #power"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154190/ramamangalam-panchayat-ldf-organizes-march-and-dharna-against-abuse-of-power"
published_at: "2023-10-16T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d1fe7a0800_ldf.jpg"
keywords: []
---

# #ldf | രാമമംഗലം പഞ്ചായത്ത് അധികാര ദുർവിനിയോഗത്തിനെതിരെ എല്‍ ഡി എഫ്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **രാമമംഗലം: ** യു ഡി എഫ് ഭരണ സമിതിയുടെ അഴിമതിക്കും, അധികാര ദുർവിനിയോഗത്തിനുമെതിരെ എല്‍ ഡി എഫ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**രാമമംഗലം: ** യു ഡി എഫ് ഭരണ സമിതിയുടെ അഴിമതിക്കും, അധികാര ദുർവിനിയോഗത്തിനുമെതിരെ എല്‍ ഡി എഫ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ബിൽഡിംഗ് പെർമിറ്റിൻ്റെ മറവിൽ മണ്ണ് മാഫിയക്ക് പഞ്ചായത്ത് യു ഡി എഫ്  ഭരണ സമിതി ഒത്താശ നൽകുന്നു. ഗ്രാമസഭാ യോഗത്തിൽ തയ്യാറാക്കിയ ഗുണഭോകൃത ലിസ്റ്റ് മിനിറ്റ്സ് വെട്ടി തിരുത്തി ഇഷ്ടക്കാരെ തിരുകി കയറ്റുന്നു.

പഞ്ചായത്തിൻ്റെ വാർഡ് 10 ൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് വാർഡ് മെംബർ തന്നെ തടയുന്നു. പെരുവംമൂഴി - പിറവം റോഡിൻ്റെ നിർമ്മാണ പ്രവർത്തനത്തിൽ സർവ്വ- കക്ഷി തീരുമാനം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു ബഹുജന മാർച്ച്.

ആശുപത്രിപ്പടിയിൽ നിന്ന് ആരംഭിച്ച് പഞ്ചായത്താഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.സി പി ഐ (എം) ഏരിയാ സെക്രട്ടരി സ. പി ബി  രതീഷ് സമരം ഉദ്ഘാടനം ചെയ്തു.

സി പി ഐ മണ്ഡലം സെക്രട്ടറി സ.ജിൻസൺ വി  പോൾ, കെ സി ഒ (എം) നേതാവ് ശ്രീ. വർഗ്ഗീസ് പാങ്കോട്,പി എസ്  മോഹനൻ, എം പി  ജോയി എന്നിവർ സംസാരിച്ചു.പി ജി  മോഹനൻ അദ്ധ്യക്ഷനായി. സുമിത് സുരേന്ദ്രൻ സ്വാഗതവും, ജിജൊഏലിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154190/ramamangalam-panchayat-ldf-organizes-march-and-dharna-against-abuse-of-power)