മുളന്തുരുത്തി : (piravomnews.in) കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ "തിരികെ സ്കൂളിൽ' പദ്ധതിക്കെതിരെ സമൂഹമാധ്യമത്തില്‍ വ്യാജവാര്‍ത്താ പ്രചാരണം നടത്തുന്നതിനെതിരെ കുടുംബശ്രീ അംഗങ്ങൾ പ്രതിഷേധിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ തെറ്റയിലും മുളന്തുരുത്തി പഞ്ചായത്ത് അംഗം കെ പി മധുസൂദനനും നടത്തിയ തെറ്റായ പ്രചാരണങ്ങൾക്കെതിരെയാണ് കുടുംബശ്രീ അംഗങ്ങൾ പ്രതിഷേധിച്ചത്.
പദ്ധതിയെക്കുറിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്തിന്റെ വാട്സാപ് ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചിരുന്നു. പ്രതിഷേധം പഞ്ചായത്ത് അംഗവും കുടുംബശ്രീ പ്രവർത്തകയുമായ മഞ്ജു അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
Fake #propaganda against 'back to #school' #scheme; #protest #organized in #Mulanthuruthi