---
title: "#moovattupuzha |  ആർഡിഒ പി.എസ്. സന്തോഷിന്റെ മരണം;വിവാദ ക്വാർട്ടേഴ്സ് പൊളിക്കാൻ മന്ത്രിക്കു നിവേദനം"
english_title: "#RDO P.S. Santhosh's death; #Petition to #minister to #demolish #dispute #quarters"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/153808/rdo-ps-santhoshs-death-petition-to-minister-to-demolish-dispute-quarters"
published_at: "2023-10-15T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b98281e601_moovattupuzha.jpg"
keywords: []
---

# #moovattupuzha |  ആർഡിഒ പി.എസ്. സന്തോഷിന്റെ മരണം;വിവാദ ക്വാർട്ടേഴ്സ് പൊളിക്കാൻ മന്ത്രിക്കു നിവേദനം

> **Lead Summary:** **മൂവാറ്റുപുഴ :** ആർഡിഒ പി.എസ്. സന്തോഷിന്റെ ദുരൂഹ മരണത്തിനു ശേഷം പ്രേത ഭയത്തിലായ ആർഡിഒ ക്വാർട്ടേഴ്സിൽ താമസിക്കാൻ ആരും തയാറാകാത്ത സാഹചര്യത്തിൽ കെട്ടിടം പൊളിച്ചു നീക്കി മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കണം എന്ന ആവശ്യം ശക്തമാകുന്നു.

## Article Content

**മൂവാറ്റുപുഴ :** ആർഡിഒ പി.എസ്. സന്തോഷിന്റെ ദുരൂഹ മരണത്തിനു ശേഷം പ്രേത ഭയത്തിലായ ആർഡിഒ ക്വാർട്ടേഴ്സിൽ താമസിക്കാൻ ആരും തയാറാകാത്ത സാഹചര്യത്തിൽ കെട്ടിടം പൊളിച്ചു നീക്കി മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കണം എന്ന ആവശ്യം ശക്തമാകുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ വൈസ് ചെയർപഴ്സൻ സിനി ബിജു പൊതുമരാമത്ത് ന്ത്രിക്കും നിവേദനം നൽകി. 1995 മേയ് 20നാണ് മൂവാറ്റുപുഴ ആർഡിഒ ആയിരുന്ന സന്തോഷിന്റെ അഴുകിയ മൃതദേഹം ആർഡിഒ ആയിരുന്ന സന്തോഷിന്റെ അഴുകിയ മൃതദേഹം ആർഡിഒ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്തത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടായിരുന്നു.

ആർഡിഒയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും ഹൃദയസ്തംഭനം മൂലമുള്ള സ്വാഭാവിക മരണമാണെന്നും ഒക്കെ വിശദീകരണങ്ങളും അനുബന്ധ കഥകളും പ്രചരിച്ചു. പല അന്വേഷണ സംഘങ്ങൾ അന്വേഷിച്ചു.

സന്തോഷിന്റെ അമ്മ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ സിബിഐയും കേസ് അന്വേഷിച്ചു. കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും അന്വേഷണ സംഘങ്ങൾ വിധി എഴുതി. എന്നാൽ എല്ലാവർക്കും വിശ്വസനീയമായ റിപ്പോർട്ട് ഉണ്ടായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/153808/rdo-ps-santhoshs-death-petition-to-minister-to-demolish-dispute-quarters)