---
title: "#complaint | പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു"
english_title: "The #policeofficer who came to #investigate the #complaint was #cut"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/153346/the-policeofficer-who-came-to-investigate-the-complaint-was-cut"
published_at: "2023-10-13T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65294db8784b7_police3.jpg"
keywords: []
---

# #complaint | പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

> **Lead Summary:** **കൊച്ചി: ** പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്.

## Article Content

**കൊച്ചി: ** പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്.

സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തിലുള്ള പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.

പൊലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടത് കൈയ്യിൽ ആണ് കത്തി കൊണ്ട് വെട്ടിയത്. പോൾ ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ ആണ് കസ്റ്റഡിയിലുള്ള പോൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/153346/the-policeofficer-who-came-to-investigate-the-complaint-was-cut)