കൂത്താട്ടുകുളം : (piravomnews.in കൂത്താട്ടുകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചലച്ചിത്രോത്സവവും സംവാദവും 2023 ഒക്ടോബർ 12ന് കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മരിയ ഗോരോത്തി അധ്യക്ഷയായി. ബി.പി.സി സിനി കെ.ബി, ട്രെയ്നർ മിനിമോൾ എബ്രഹാം , മായ ടിവി എന്നിവർ സംസാരിച്ചു.
ബി.ആർസി പരിധിയിലുള്ള സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർഥികളാണ് ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തത്. കുട്ടികളിൽ ഭാഷാ പരിപോഷണവും സാംസ്കാരികമായ ഉന്നതിയും ലക്ഷ്യം വെച്ചാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.
ചിൽഡ്രൻസ് ഇൻ ഹെവൻ എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്.മുവാറ്റുപുഴ ഫിലിം സൊസൈറ്റി അംഗങ്ങളായ ശ്രീ.ജനീഷ് ലാൽ രാജ് , വിജയകുമാർ എ.കെ എന്നിവരാണ് കുട്ടികളുമായുള്ള സംവാദത്തിന് നേതൃത്വം നൽകിയത്. സംവാദത്തിന് ശേഷം കുട്ടികൾ സിനിമയുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കി.
A #film #festival and #debate was #organized under the #auspices of #Koothattukulam #BRC