---
title: "#sports | നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്റെ പുതിയ സിനിമയിൽ ഇടംനേടി ജില്ലാ കായികമേള"
english_title: "#District #Sports #Mela featured in #actor #VishnuUnnikrishnan's new #movie"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/153122/district-sports-mela-featured-in-actor-vishnuunnikrishnans-new-movie"
published_at: "2023-10-13T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652899b00f4a1_film.jpg"
keywords: []
---

# #sports | നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്റെ പുതിയ സിനിമയിൽ ഇടംനേടി ജില്ലാ കായികമേള

> **Lead Summary:** **കോതമംഗലം : ** നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്റെ പുതിയ സിനിമയിൽ ഇടംനേടി ജില്ലാ കായികമേള.

## Article Content

**കോതമംഗലം : ** നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്റെ പുതിയ സിനിമയിൽ ഇടംനേടി ജില്ലാ കായികമേള.

ശ്രീജിത് വിജയൻ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ജയശ്രീ ശിവദാസും മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ‘ഇടിയൻ ചന്തു’ എന്ന സിനിമയിലാണ് കായികമേള ഇടംനേടുന്നത്‌. കോതമംഗലത്തും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ഷൂട്ടിങ്‌.

വിഷ്ണു ഉണ്ണിക്കൃഷ്ണനും ജയശ്രീ ശിവദാസും നടൻ ബിബിൻ ജോർജുമടക്കമുള്ള സിനിമാപ്രവർത്തകർ കായികമേളാവേദിയിലെത്തിയത് പ്രതിഭകൾക്ക് കൗതുകമായി. സിനിമയ്‌ക്കായി കായികമേളവേദിയിൽനിന്നുള്ള ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനാണ് ഇവരെത്തിയത്.

ഗ്യാലറിയിലിരുന്ന് മത്സരങ്ങൾ വീക്ഷിക്കുന്നതും മത്സരാർഥികളെ പ്രോത്സാഹിപ്പിക്കുന്നതുമായ രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/153122/district-sports-mela-featured-in-actor-vishnuunnikrishnans-new-movie)