---
title: "#surgery | ഹൃദയവാൽവ് റിപ്പയർ ശസ്ത്രക്രിയക്ക്‌ തുടക്കം കുറിച്ച് ജനറൽ ആശുപത്രി"
english_title: "#General #Hospital about the start of #heart valve repair #surgery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/153119/general-hospital-about-the-start-of-heart-valve-repair-surgery"
published_at: "2023-10-13T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528980193330_hospital.jpg"
keywords: []
---

# #surgery | ഹൃദയവാൽവ് റിപ്പയർ ശസ്ത്രക്രിയക്ക്‌ തുടക്കം കുറിച്ച് ജനറൽ ആശുപത്രി

> **Lead Summary:** **കൊച്ചി : ** ജനറൽ ആശുപത്രിയിൽ ഹൃദയവാൽവ് റിപ്പയർ ശസ്ത്രക്രിയക്ക്‌ തുടക്കം. കാർഡിയോ തൊറാസിക് ശസ്ത്രക്രിയയിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഒന്നാണിത്.

## Article Content

**കൊച്ചി : ** ജനറൽ ആശുപത്രിയിൽ ഹൃദയവാൽവ് റിപ്പയർ ശസ്ത്രക്രിയക്ക്‌ തുടക്കം. കാർഡിയോ തൊറാസിക് ശസ്ത്രക്രിയയിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഒന്നാണിത്.

ആദ്യമായാണ് ജനറൽ ആശുപത്രിയിൽ ഈ ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയുമായി മൂന്നുപേർക്ക് ശസ്ത്രക്രിയ നടത്തി. രോഗിയുടെ ശാരീരിക രക്തചംക്രമണവ്യവസ്ഥയ്ക്ക് അനുസൃതമായി വാൽവുകളുടെ തകരാറ്‌ പരിഹരിക്കുന്നതാണ് ഹൃദയവാൽവ് റിപ്പയർ ശസ്ത്രക്രിയ.

കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാൻ, കാർഡിയാക് അനെസ്തേറ്റിസ്റ്റ് ഡോ. ജിയോ പോൾ, പെർഫ്യൂഷനിസ്റ്റ് രാഹുൽ സൈമൺ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക്‌ നേതൃത്വം നൽകിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/153119/general-hospital-about-the-start-of-heart-valve-repair-surgery)