---
title: "#accident | കലക്ടറേറ്റ് ലിങ്ക് റോഡിലെ വളവിൽ വീണ്ടും അപകടം; 30 അടി താഴ്ചയിലേക്ക്​ കാര്‍ മറിഞ്ഞു"
english_title: "#accident | #Another #accident at #collectorate link #road bend; The #car fell to a depth of 30 feet"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152954/accident-another-accident-at-collectorate-link-road-bend-the-car-fell-to-a-depth-of-30-feet"
published_at: "2023-10-12T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527aa5210134_accident.jpg"
keywords: []
---

# #accident | കലക്ടറേറ്റ് ലിങ്ക് റോഡിലെ വളവിൽ വീണ്ടും അപകടം; 30 അടി താഴ്ചയിലേക്ക്​ കാര്‍ മറിഞ്ഞു

> **Lead Summary:** **കാ​ക്ക​നാ​ട്:** സീ​പോ​ർ​ട്ട് റോ​ഡി​ലെ ക​ല​ക്ട​റേ​റ്റ് സി​ഗ്ന​ൽ ജ​ങ്​​ഷ​നി​ൽ നി​ന്നും പ​ട​മു​ക​ൾ കു​ന്നും​പു​റം ജ​ങ്ഷ​നി​ല്‍ എ​ത്തിച്ചേ​രു​ന്ന ക​ല​ക്ട​റേ​റ്റ് ലി​ങ്ക് റോ​ഡി​ലെ വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം.

## Article Content

**കാ​ക്ക​നാ​ട്:** സീ​പോ​ർ​ട്ട് റോ​ഡി​ലെ ക​ല​ക്ട​റേ​റ്റ് സി​ഗ്ന​ൽ ജ​ങ്​​ഷ​നി​ൽ നി​ന്നും പ​ട​മു​ക​ൾ കു​ന്നും​പു​റം ജ​ങ്ഷ​നി​ല്‍ എ​ത്തിച്ചേ​രു​ന്ന ക​ല​ക്ട​റേ​റ്റ് ലി​ങ്ക് റോ​ഡി​ലെ വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ടാ​ക്‌​സി കാ​ര്‍ 30 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

വ​ഴി​യാ​ത്ര​ക്കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വ​തി​ക​ളും ര​ണ്ട് യു​വാ​ക്ക​ളും അ​പ​ക​ട സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.

യു​വ​തീ യു​വാ​ക്ക​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​ടി​ക്ക​ടി വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തി​ന് കാ​ര​ണം അ​മി​ത വേ​ഗ​ത മാ​ത്ര​മ​ല്ലെ​ന്നും അ​പ​ക​ട​ക​ര​മാ​യ കൊ​ടും​വ​ള​വാ​യി​ട്ടും ഇ​വി​ടെ ഒ​രു മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡ് പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ നി​യ​ന്ത്ര​ണ​ത്തി​നും ഒ​രു സം​വി​ധാ​ന​വു​മി​ല്ല. ഇ​ത്ത​രം അ​പ​ക​ട വ​ള​വു​ക​ളി​ല്‍ ഇ​രു​വ​ശ​ത്ത്​ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന കോ​ണ്‍വെ​ക്‌​സ്​ മി​റ​ര്‍ സ്ഥാ​പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​തു​മി​ല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152954/accident-another-accident-at-collectorate-link-road-bend-the-car-fell-to-a-depth-of-30-feet)