---
title: "#arrest | യുവാവിനെ ഭീഷണിപ്പെടുത്തി  പണം കവർന്നു; 6 പേർ അറസ്റ്റില്‍ "
english_title: "The youth was #threatened and robbed of money; 6 people were #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152853/the-youth-was-threatened-and-robbed-of-money-6-people-were-arrested"
published_at: "2023-10-12T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652749bd922bc_arrest.jpg"
keywords: []
---

# #arrest | യുവാവിനെ ഭീഷണിപ്പെടുത്തി  പണം കവർന്നു; 6 പേർ അറസ്റ്റില്‍ 

> **Lead Summary:** **പെരുമ്പാവൂർ :** യുവാവിനെ ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ തട്ടിയെടുക്കുകയും കാറിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയുംചെയ്ത കേസിൽ ആറംഗസംഘം പിടിയിൽ.

## Article Content

**പെരുമ്പാവൂർ :** യുവാവിനെ ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ തട്ടിയെടുക്കുകയും കാറിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയുംചെയ്ത കേസിൽ ആറംഗസംഘം പിടിയിൽ.

തണ്ടേക്കാട് പാലപ്പറമ്പിൽ ത്വയ്യിബ് (42), മാമ്പ്ര പള്ളത്ത് വീട്ടിൽ താരിസ് (33), മാഞ്ഞാലി പുത്തൻപറമ്പ് വീട്ടിൽ അനൂപ് (33), മാഞ്ഞാലി കൊച്ചുമണപ്പാടം രാകേഷ് (36), നെല്ലിക്കുഴി പുത്തൻപുരക്കൽ അബിൻ (24), കോട്ടപ്പുറം ചീനവിളവീട്ടിൽ ആഷ്‌ലിൻ (23) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശി വിഷ്ണുവിനെയാണ് സംഘം പെരുമ്പാവൂരിൽവച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. പങ്കുകച്ചവടക്കാരായിരുന്നു വിഷ്ണുവും തിരുവനന്തപുരം സ്വദേശി ഷഫീഖും.

പാർട്‌ണർഷിപ് പിരിഞ്ഞപ്പോൾ പണം നൽകിയില്ലെന്നുപറഞ്ഞ്‌ അത് വാങ്ങിക്കാൻ ഷഫീക്ക് സംഘത്തെ ഏൽപ്പിച്ചു. എന്നാൽ, പിന്നീട്‌ വിഷ്ണവും ഷഫീഖും ധാരണയിലായി.

ഇതിന്റെ വൈരാഗ്യത്തിലാണ് പെരുമ്പാവൂരിൽ എക്സിബിഷൻ സ്റ്റാൾ ഇടാൻ വന്ന വിഷ്ണുവിനെ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തിനുശേഷം സംഘം ഒളിവിൽപ്പോയി. ത്വയിബ് ഒഡിഷയിൽ 300 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ്.

താരീസ് കൊലപാതകം, കവർച്ച, മോഷണം, ചാലക്കുടി കുഴൽപ്പണം തട്ടൽ തുടങ്ങിയ കേസിലെ പ്രതിയാണ്. അനൂപിന് ചാലക്കുടി കുഴൽപ്പണം കവർച്ച, വധശ്രമം ഉൾപ്പെടെയുള്ള കേസുകളുണ്ട്. രാകേഷ് ആലുവ വെസ്റ്റ്, പറവൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിൽ ഉൾപ്പെട്ടയാളാണ്.

അബിന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസും കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസും ഉണ്ട്. ആഷ്‌ലിൻ ചാലക്കുടി കുഴൽപ്പണ കവർച്ച കേസിൽ പ്രതിയാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152853/the-youth-was-threatened-and-robbed-of-money-6-people-were-arrested)