---
title: "#piravom |  ഹൈക്കോടതി ഉത്തരവ്;പിറവത്ത് അനധികൃത ബോർഡുകൾ നീക്കിത്തുടങ്ങി  "
english_title: "#HighCourt #order; #Illegal #boards started to be #removed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152852/highcourt-order-illegal-boards-started-to-be-removed"
published_at: "2023-10-12T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527489adc587_piravom.jpg"
keywords: []
---

# #piravom |  ഹൈക്കോടതി ഉത്തരവ്;പിറവത്ത് അനധികൃത ബോർഡുകൾ നീക്കിത്തുടങ്ങി  

> **Lead Summary:** **പിറവം :** ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്‌ പിറവം നഗരത്തിലെ റോഡിലും ഫുട്പാത്തിലും ഇറക്കി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കിത്തുടങ്ങി.

## Article Content

**പിറവം :** ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്‌ പിറവം നഗരത്തിലെ റോഡിലും ഫുട്പാത്തിലും ഇറക്കി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കിത്തുടങ്ങി.

നഗരസഭാ സെക്രട്ടറി വി പ്രകാശ് കുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ സി എ നാസർ, കെ സിജു, സി ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തി. രണ്ടുമുതൽ എട്ടടിവരെ റോഡിലേക്ക് ഇറക്കിസ്ഥാപിച്ച കടകളുടെ ഉടമകളെ നേരിട്ടുകണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.

ഉടമകൾ ബോർഡുകൾ നീക്കിയില്ലെങ്കിൽ നഗരസഭ നീക്കുമെന്നും ചെലവാകുന്ന തുക ഉടമകളിൽനിന്ന്‌ ഈടാക്കുമെന്നും സെക്രട്ടറി പറഞ്ഞു. നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടിക്കിടെ ഒരു വ്യാപാരിയുടെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്.

കേസ് 17ന് വീണ്ടും പരിഗണിക്കും. നഗരസഭ, റവന്യു, പൊതുമരാമത്ത് വകുപ്പുകൾ ചേർന്നുനടത്തുന്ന പരിശോധനയിൽ നഗരത്തിൽ 10 സ്ഥലത്ത് കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152852/highcourt-order-illegal-boards-started-to-be-removed)