---
title: "#liquor | സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം"
english_title: "#Proposal to stop sale of #foreign made foreign #liquor in the #state"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152787/proposal-to-stop-sale-of-foreign-made-foreign-liquor-in-the-state"
published_at: "2023-10-11T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526b72d896aa_liqor.jpg"
keywords: []
---

# #liquor | സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി.

ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വർദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബെവ്കോ മാനേജർമാർക്കാണ് നിർദ്ദേശം നൽകിയത്. ഈ മാസം ഒന്ന് മുതലാണ് വില വർധിപ്പിച്ചത്. സെപ്തംബർ 30 മുതൽ ഒക്ടോബർ അഞ്ച് വരെ വന്ന എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വിൽക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152787/proposal-to-stop-sale-of-foreign-made-foreign-liquor-in-the-state)