---
title: "#agricultural | വിദ്യാർഥികളിൽ കാർഷികസംസ്കാരം വളർത്താൻ കോട്ടുവള്ളിയില്‍ നെല്ലറിവ് നല്ലറിവ് തുടങ്ങി"
english_title: "To inculcate #agricultural culture in students, #Nellariv started #paddy #cultivation in #Kottuvalli"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152616/to-inculcate-agricultural-culture-in-students-nellariv-started-paddy-cultivation-in-kottuvalli"
published_at: "2023-10-11T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526266b38273_culture.jpg"
keywords: []
---

# #agricultural | വിദ്യാർഥികളിൽ കാർഷികസംസ്കാരം വളർത്താൻ കോട്ടുവള്ളിയില്‍ നെല്ലറിവ് നല്ലറിവ് തുടങ്ങി

> **Lead Summary:** > **കോട്ടുവള്ളി : ** വിദ്യാർഥികളിൽ കാർഷികസംസ്കാരം വളർത്താൻ കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഒരുവർഷംനീളുന്ന കാർഷിക സാക്ഷരതാ പരിപാടി "നെല്ലറിവ് നല്ലറിവ്' തുടങ്ങി.

## Article Content

> **കോട്ടുവള്ളി : ** വിദ്യാർഥികളിൽ കാർഷികസംസ്കാരം വളർത്താൻ കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഒരുവർഷംനീളുന്ന കാർഷിക സാക്ഷരതാ പരിപാടി "നെല്ലറിവ് നല്ലറിവ്' തുടങ്ങി.

നെല്ലുദിനാഘോഷത്തിന്റെ ഭാഗമായി തത്തപ്പിള്ളി പാടശേഖരത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അനീജ വിജു അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്‌ നെല്ലുസംരക്ഷണ പ്രതിജ്ഞ ചൊല്ലി.

സെബാസ്റ്റ്യൻ തോമസ്, സുനിത ബാലൻ, ലിൻസി വിൻസെന്റ്‌, അതുൽ ബി മണപ്പാടൻ, സിമി ജോസ്, എസ് കെ ഷിനു, എ താജുനീസ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152616/to-inculcate-agricultural-culture-in-students-nellariv-started-paddy-cultivation-in-kottuvalli)