---
title: "#foodsafety | പഴകിയ ഭക്ഷണസാധനങ്ങൾ വിൽപ്പനയ്ക്കുവച്ച ബേക്കറി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി"
english_title: "The #bakery, which was #selling the stale food, was shut down by #food #safety officials"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152588/the-bakery-which-was-selling-the-stale-food-was-shut-down-by-food-safety-officials"
published_at: "2023-10-11T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525f8e6509dd_food.jpg"
keywords: []
---

# #foodsafety | പഴകിയ ഭക്ഷണസാധനങ്ങൾ വിൽപ്പനയ്ക്കുവച്ച ബേക്കറി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി

> **Lead Summary:** **ഉദയംപേരൂർ : ** പഴകിയ ഭക്ഷണസാധനങ്ങൾ വിൽപ്പനയ്ക്കുവച്ച ബേക്കറി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഉദയംപേരൂർ

## Article Content

**ഉദയംപേരൂർ : ** പഴകിയ ഭക്ഷണസാധനങ്ങൾ വിൽപ്പനയ്ക്കുവച്ച ബേക്കറി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഉദയംപേരൂർ

ജങ്‌ഷനിൽ വില്ലേജ് ഓഫീസിനുസമീപം പ്രവർത്തിക്കുന്ന അരീന ബേക്കറിയാണ് പൂട്ടിച്ചത്. ഉദയംപേരൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഐ കെ സാവിത്രിക്ക് ലഭിച്ച പരാതിയെത്തുടർന്ന്‌ മെഡിക്കൽ ഓഫീസറും സംഘവും ചൊവ്വ പകൽ ബേക്കറിയിൽ പരിശോധന നടത്തിയിരുന്നു.

ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ റിപ്പോർട്ട് എന്നിവയില്ലാതെ അനധികൃതമായാണ്‌ ബേക്കറി പ്രവർത്തിച്ചിരുന്നത്‌. ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായ ചുറ്റുപാടിൽ പാകം ചെയ്യുന്ന ബേക്കറിയിൽ പഴകിയ ഭക്ഷണസാധനങ്ങളും കണ്ടെത്തി.

ആറുമാസത്തിലധികം പഴക്കമുള്ള പ്ലാസ്റ്റിക് മാലിന്യം സ്ഥാപനത്തിന്റെ പുറകുവശത്ത്‌ കൂട്ടിയിട്ടതും കണ്ടെത്തി. ഗുരുതര ചട്ടലംഘനം കണ്ടതിനെത്തുടർന്ന് സംഘം പഞ്ചായത്ത് അധികൃതരെയും ഭക്ഷ്യസുരക്ഷാ ഓഫീസറെയും വിവരമറിയിച്ചു.

ഭക്ഷ്യസുരക്ഷാ ഓഫീസർ വിമല മാത്യു സ്ഥലത്തെത്തി ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ചശേഷം പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു. തുടർന്ന് ബേക്കറി അടച്ചുപൂട്ടാൻ നിർദേശം നൽകി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152588/the-bakery-which-was-selling-the-stale-food-was-shut-down-by-food-safety-officials)