---
title: "#aaluva | ആലുവ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ  28 കിലോ പഴകിയ മീൻ പിടിച്ചെടുത്തു"
english_title: "28 kg of #stale #fish was #seized in the #Aluva #market"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152586/28-kg-of-stale-fish-was-seized-in-the-aluva-market"
published_at: "2023-10-11T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525f49e6346b_aaluva.jpg"
keywords: []
---

# #aaluva | ആലുവ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ  28 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

> **Lead Summary:** **ആലുവ : ** ഭക്ഷ്യസുരക്ഷാ വകുപ്പ് ആലുവ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കച്ചവടത്തിനായി കൊണ്ടുവന്ന 28 കിലോ പഴകിയ മീൻ പിടിച്ചെടുത്തു.

## Article Content

**ആലുവ : ** ഭക്ഷ്യസുരക്ഷാ വകുപ്പ് ആലുവ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കച്ചവടത്തിനായി കൊണ്ടുവന്ന 28 കിലോ പഴകിയ മീൻ പിടിച്ചെടുത്തു.

ലേലം ചെയ്യുന്നിടത്തുനിന്ന്‌ ഒമ്പതുകിലോ ചൂരയും പുറത്തുനിന്നുവന്ന വ്യക്തി കച്ചവടത്തിനായി എത്തിച്ച 18 കിലോ കേരയുമാണ്‌ പിടിച്ചെടുത്തത്. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ ജോൺ വിജയകുമാർ, ആലുവ ഫുഡ് സേഫ്റ്റി ഓഫീസർ എ അനീഷ, കളമശേരി, പറവൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. സിന്ധ്യ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വ പുലർച്ചെ നാലിനായിരുന്നു പരിശോധന.

പതിനഞ്ചിനം മീനുകളാണ് മൊബൈൽ ലാബ് സൗകര്യം ഉൾപ്പെടെ ഉപയോഗിച്ച് പരിശോധിച്ചത്. ഇതിൽനിന്നാണ് കേര, ചൂര വിഭാഗത്തിൽപ്പെട്ട പഴകിയ മീനുകൾ പിടിച്ചെടുത്തത്. കേരയുമായി എത്തിയയാൾ പരിശോധനയ്‌ക്കിടെ മീൻ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിക്കാനായി ആലുവ നഗരസഭയ്ക്ക് കൈമാറി. വരുംദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തുമെന്ന്‌ ഉദ്യോഗസ്ഥർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152586/28-kg-of-stale-fish-was-seized-in-the-aluva-market)