---
title: " #Couplebeatenup | പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനമേറ്റു"
english_title: "A #couple was #beatenup in a #movie #theater in #Paravur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152210/a-couple-was-beatenup-in-a-movie-theater-in-paravur"
published_at: "2023-10-09T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523ce23391d6_era.jpg"
keywords: []
---

#  #Couplebeatenup | പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനമേറ്റു

> **Lead Summary:** **എറണാകുളം: ** പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനമേറ്റു. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം നടത്തിയത് . പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്.

## Article Content

**എറണാകുളം: ** പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനമേറ്റു. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം നടത്തിയത് . പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്.

ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയ ദമ്പതികൾ ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയപ്പോൾ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറുകയും .

ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി. ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റു. ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152210/a-couple-was-beatenup-in-a-movie-theater-in-paravur)