---
title: "#piravom | പിറവം നഗരസഭയിലെ സ്മാർട് വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ നിർമാണ പൂർത്തീകരണം അനിശ്ചിതത്വത്തിൽ"
english_title: "The #completion of the #SmartVillage #office #building in #Piravam #Municipality is #uncertain."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151711/the-completion-of-the-smartvillage-office-building-in-piravam-municipality-is-uncertain"
published_at: "2023-10-07T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65210c208d041_village.jpg"
keywords: []
---

# #piravom | പിറവം നഗരസഭയിലെ സ്മാർട് വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ നിർമാണ പൂർത്തീകരണം അനിശ്ചിതത്വത്തിൽ

> **Lead Summary:** **പിറവം :** നഗരസഭയിലെ സ്മാർട് വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ നിർമാണ പൂർത്തീകരണം അനിശ്ചിതത്വത്തിൽ.

## Article Content

**പിറവം :** നഗരസഭയിലെ സ്മാർട് വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ നിർമാണ പൂർത്തീകരണം അനിശ്ചിതത്വത്തിൽ.

44 ലക്ഷം രൂപ ചെലവിൽ 1100 ചതുരശ്ര അടി വിസ്തൃതിയിൽ കെട്ടിടം ഏറെക്കുറെ പൂർത്തിയായെങ്കിലും ചുറ്റുമതിലും മുറ്റത്ത് സിമന്റ് ഇഷ്ടിക വിരിക്കുന്നതും ഉൾപ്പെടെ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിനു തുക ലഭിച്ചിട്ടില്ല.

2 വർഷം മുൻപാണു നിർമാണം ആരംഭിച്ചത്. ജില്ലയിൽ പലയിടത്തും ഇക്കാലയളവിൽ ആരംഭിച്ച സ്മാർട് വില്ലേജ് ഓഫിസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നടന്നെങ്കിലും പിറവത്ത് അനിശ്ചിതത്വം തുടരുകയാണ്. വകയിരുത്തിയ തുകയിൽ പകുതി പോലും കരാറുകാർക്കു ലഭിച്ചിട്ടില്ലെന്നാണു വിവരം. 5 ലക്ഷം രൂപ കൂടിയെങ്കിലും അനുവദിച്ചാൽ മാത്രമേ ഓഫിസ് കെട്ടിടം പ്രവർത്തന സജ്ജമാകൂ.

ടൗണിൽ പാലത്തിനു സമീപം പൊതുമരാമത്ത് വകുപ്പ് ഓഫിസിനോടു ചേർന്നുള്ള സ്ഥലത്താണു മന്ദിരം നിർമിച്ചത്. നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിനു കാലപ്പഴക്കവും സ്ഥല പരിമിതിയും മൂലം പരാതി ശക്തമായതോടെയാണു പുതിയ മന്ദിര നിർമാണത്തിന് അനുമതിയായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151711/the-completion-of-the-smartvillage-office-building-in-piravam-municipality-is-uncertain)