---
title: "#fisherman | മുനമ്പത്ത് കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി"
english_title: "The #body of one of the four #missing #fishermen found in #Munambat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151693/the-body-of-one-of-the-four-missing-fishermen-found-in-munambat"
published_at: "2023-10-07T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520f8dd9a1fd_fisher.jpg"
keywords: []
---

# #fisherman | മുനമ്പത്ത് കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി

> **Lead Summary:** **വൈപ്പിൻ :** മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മുങ്ങി കടലിൽ കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

## Article Content

**വൈപ്പിൻ :** മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മുങ്ങി കടലിൽ കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്പിൽ ശരത്തിന്റെ (24) മൃതദേഹമാണ് കിട്ടിയത്. മറ്റൊരാളുടെ മൃതദേഹം കൂടി കിട്ടിയെന്നു വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

മാലിപ്പുറം സ്വദേശികൾ തന്നെയായ പടിഞ്ഞാറേപുരക്കൽ ഷാജി (53), ചേപ്ലത്ത് മോഹനൻ (53), ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസ് (രാജു, 56) എന്നിവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കൊടുങ്ങല്ലൂർ അഴീക്കോട് തീരത്തേയ്ക്കു കോസ്റ്റ് ഗാർഡ് പുറപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151693/the-body-of-one-of-the-four-missing-fishermen-found-in-munambat)