---
title: "#arrest | ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയുടെ മാല കവർന്ന കേസിൽ 2 പേർകൂടി അറസ്റ്റിൽ"
english_title: "2 more #people were #arrested in the #case of stealing the #necklace of a #devotee #visiting #Chotanikara #temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151665/2-more-people-were-arrested-in-the-case-of-stealing-the-necklace-of-a-devotee-visiting-chotanikara-temple"
published_at: "2023-10-07T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520e59045b13_arrest.jpg"
keywords: []
---

# #arrest | ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയുടെ മാല കവർന്ന കേസിൽ 2 പേർകൂടി അറസ്റ്റിൽ

> **Lead Summary:** **ചോറ്റാനിക്കര :** ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയുടെ 6 പവന്റെ മാല കവർന്ന കേസിൽ 2 പേർകൂടി അറസ്റ്റിൽ.

## Article Content

**ചോറ്റാനിക്കര :** ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയുടെ 6 പവന്റെ മാല കവർന്ന കേസിൽ 2 പേർകൂടി അറസ്റ്റിൽ.

തമിഴ്നാട് തിരുവള്ളൂർ വൈഷ്ണവി നഗർ രതി(36), ബികെ പുത്തൂർ കോളനി ഗൗതമി(34) എന്നിവരെയാണു ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

മാല പറിക്കാൻ ശ്രമിക്കുന്നതിനിടെ കുമരകം പൊലീസ് പിടികൂടി കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ ഗൗതമിയുടെ ഭർത്താവ് ആനന്ദിനെ(39) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചംഗ സംഘമാണു കവർച്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151665/2-more-people-were-arrested-in-the-case-of-stealing-the-necklace-of-a-devotee-visiting-chotanikara-temple)