---
title: "#suspended |  യൂസ്ഡ് കാര്‍ തട്ടിപ്പ് കേസ്; പാലാരിവട്ടം എസ്.എച്ച്.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു"
english_title: "Used car #fraud #case; #Palarivattam #SHO Joseph Sajan has been #suspended pending #investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151517/used-car-fraud-case-palarivattam-sho-joseph-sajan-has-been-suspended-pending-investigation"
published_at: "2023-10-06T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fd8cdb77e5_suspe.jpg"
keywords: []
---

# #suspended |  യൂസ്ഡ് കാര്‍ തട്ടിപ്പ് കേസ്; പാലാരിവട്ടം എസ്.എച്ച്.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

> **Lead Summary:** കൊച്ചി: യൂസ്ഡ് കാർ തട്ടിപ്പിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പാലാരിവട്ടം എസ്.എച്ച്.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

## Article Content

കൊച്ചി: യൂസ്ഡ് കാർ തട്ടിപ്പിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പാലാരിവട്ടം എസ്.എച്ച്.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

കേസിലെ മുഖ്യ പ്രതിയുമായി പരിചയമുണ്ടായിരുന്നുവെന്നും ഇതേ തുടർന്നാണ് കേസെടുക്കാൻ ഇയാൾ തയ്യാറാകാതിരുന്നതെന്നും ഡി.സി.പി. എസ്. ശശിധരന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എ.ഡി.ജി.പി.യുടെതാണ് നടപടി.

പാലാരിവട്ടം എസ്.എച്ച്.ഒ. കേസെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ ഡി.സി.പി.യെ സമീപിക്കുകയായിരുന്നു. ഡി.സി.പി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് പ്രതികളെ പിടിച്ചത്. പാലാരിവട്ടം ആലിൻചുവട്ടിലെ യൂസ്ഡ് കാർ ഷോറൂമിന്റെ മറവിലായിരുന്നു തട്ടിപ്പ്.

തിരുവനന്തപുരം സ്വദേശി എസ്.എസ്. അമലായിരുന്നു ഷോറും നടത്തിപ്പുകാരൻ. വിറ്റുതരാമെന്ന ഉറപ്പിൽ കൈക്കലാക്കിയ കാറുകൾ മറിച്ചുവിറ്റ് പണം നൽകാതെ ഉടമകളെ കബളിപ്പിക്കുന്നതായിരുന്നു രീതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151517/used-car-fraud-case-palarivattam-sho-joseph-sajan-has-been-suspended-pending-investigation)