---
title: " #shelter | നിർധനരായ 10 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി മണപ്പുറവും ലയൺസ്‌ ക്ലബ്ബും "
english_title: "#Manappuram and #LionsClub #provided #shelter to 10 needy #families"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151442/manappuram-and-lionsclub-provided-shelter-to-10-needy-families"
published_at: "2023-10-06T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f950794db0_home.jpg"
keywords: []
---

#  #shelter | നിർധനരായ 10 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി മണപ്പുറവും ലയൺസ്‌ ക്ലബ്ബും 

> **Lead Summary:** **അങ്കമാലി : ** കറുകുറ്റി ലയൺസ് ക്ലബ്ബുമായി ചേർന്ന് മണപ്പുറം ഫൗണ്ടേഷൻ നിർധനരായ 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകും.

## Article Content

**അങ്കമാലി : ** കറുകുറ്റി ലയൺസ് ക്ലബ്ബുമായി ചേർന്ന് മണപ്പുറം ഫൗണ്ടേഷൻ നിർധനരായ 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകും.

പാർപ്പിടം പദ്ധതിയില്‍ ഉൾപ്പെടുത്തി നിർമിക്കുന്ന വീടുകള്‍ക്ക് മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ കല്ലിട്ടു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ അധ്യക്ഷയായി.

റോജി എം ജോൺ എംഎൽഎ, ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് എന്നിവർ സംസാരിച്ചു.

രാജൻ എൻ നമ്പൂതിരി, കെ ബി ഷൈയിൻകുമാർ, ലിന്റോ പി പൈനാടത്ത്, സുനിൽ അറക്കളം, പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, ജില്ലാപഞ്ചായത്ത്‌ അം​ഗം ഷൈനി ജോർജ്, ടി പി സാജി, പീറ്റർ സെബാസ്റ്റ്യൻ, ജോർജ് സാജു, വി എസ് ജയേഷ്, സി ജി ശ്രീകുമാർ, സി ജെ ജയിംസ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151442/manappuram-and-lionsclub-provided-shelter-to-10-needy-families)