---
title: "#sports | കളിക്കളം ഇല്ല; ഉപജില്ലാ സ്കൂൾ കായികമേള നടത്തുന്നത് എറണാകുളത്ത് "
english_title: "There is no #playing #field; #Upajjila #School #Sports #Festival is held in #Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151432/there-is-no-playing-field-upajjila-school-sports-festival-is-held-in-ernakulam"
published_at: "2023-10-06T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f917c9167c_athlrt.jpg"
keywords: []
---

# #sports | കളിക്കളം ഇല്ല; ഉപജില്ലാ സ്കൂൾ കായികമേള നടത്തുന്നത് എറണാകുളത്ത് 

> **Lead Summary:** **പറവൂർ :** മികച്ച കളിക്കളം ഇല്ലാത്തതിനാൽ ഉപജില്ലാ സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾ നടത്തുന്നത് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ. ഇന്നും 8നും മത്സരങ്ങൾ നടക്കും.

## Article Content

**പറവൂർ :** മികച്ച കളിക്കളം ഇല്ലാത്തതിനാൽ ഉപജില്ലാ സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾ നടത്തുന്നത് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ. ഇന്നും 8നും മത്സരങ്ങൾ നടക്കും.

അത്‌ലറ്റിക്സ് മത്സരങ്ങൾ ഉപജില്ലയിൽ നടത്താൻ കഴിയാതായിട്ട് 11 വർഷമായി. കഴിഞ്ഞ 3 വർഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനത്തായിരുന്നു. 5 മുതൽ പ്ലസ്ടു വരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഇത്തവണ അത്‌ലറ്റിക്സിൽ പങ്കെടുക്കും.

കായികമേള എറണാകുളത്തു നടത്തുമ്പോൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പറവൂരിൽ നിന്നു 30 കിലോമീറ്റർ അകലെയുള്ള മൈതാനിയിലേക്ക് ഓരോ വിദ്യാലയങ്ങളും വണ്ടികളിലാണു കുട്ടികളെ എത്തിക്കുക. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151432/there-is-no-playing-field-upajjila-school-sports-festival-is-held-in-ernakulam)