---
title: "#Cyber​​fraud | സൈബർ തട്ടിപ്പുകൾ വ്യാപകം;കള്ളന്മാരും ഓൺലൈനാണ്‌  "
english_title: "#Cyber​​fraud is #rampant; #thieves are also #online"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151397/cyberfraud-is-rampant-thieves-are-also-online"
published_at: "2023-10-06T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f5fc11a8f6_cyber.jpg"
keywords: []
---

# #Cyber​​fraud | സൈബർ തട്ടിപ്പുകൾ വ്യാപകം;കള്ളന്മാരും ഓൺലൈനാണ്‌  

> **Lead Summary:** **കൊച്ചി : ** സൈബർ തട്ടിപ്പുകൾ വ്യാപകമായ കാലത്ത്‌ കുട്ടികൾ ഉൾപ്പെടെയുള്ളവർ കരുതൽ പുലർത്തണമെന്ന് ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. ഓൺലൈനിൽ പങ്കുവയ്‌ക്കുന്നതെല്ലാം ലോകം മുഴുവൻ കാണുന്നുണ്ട്‌.

## Article Content

**കൊച്ചി : ** സൈബർ തട്ടിപ്പുകൾ വ്യാപകമായ കാലത്ത്‌ കുട്ടികൾ ഉൾപ്പെടെയുള്ളവർ കരുതൽ പുലർത്തണമെന്ന് ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. ഓൺലൈനിൽ പങ്കുവയ്‌ക്കുന്നതെല്ലാം ലോകം മുഴുവൻ കാണുന്നുണ്ട്‌.

അത് സൈബർ തട്ടിപ്പുകാർക്ക് കൂടുതൽ സഹായകരമാണെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും മനോജ്‌ എബ്രഹാം പറഞ്ഞു. കൊക്കൂൺ 16 എഡിഷന്റെ ഭാ​ഗമായി കടവന്ത്ര ടോക്‌ എച്ച് സ്കൂളിൽ നടന്ന കുട്ടികളുടെ സൈബർ സുരക്ഷാ പരിപാടിയായ ‘കിഡ്സ്​ഗ്ലൗ- കൂട്ട്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബമായി വിനോദയാത്രയ്ക്ക് പോകുന്നവർ ആ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾതന്നെ കള്ളൻമാർ പദ്ധതി ആസൂത്രണം ചെയ്യും.

ഇത്തരം സാഹചര്യത്തിൽ സ്വകാര്യത പാലിക്കണമെന്നും എഡിജിപി പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമീഷണർ എ അക്ബർ അധ്യക്ഷനായി. ഹ്യൂമൻ ഡി​ഗ്നിറ്റി ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. ജോൺ ക്ലൈമക്സ് മുഖ്യാതിഥിയായി.

ഐസിഎംഇസി ലോ എൻഫോഴ്സ്‌മെന്റ് വൈസ് പ്രസിഡന്റ് ​ഗുലൈർമോ ​ഗലർസാ പദ്ധതി വിശദീകരിച്ചു. നടൻ ടിനി ടോം, സ്കൂൾ പ്രസിഡന്റ് ഡോ. അലക്സ് മാത്യു എന്നിവർ വിശിഷ്ടാതിഥികളായി. ഐജി പി പ്രകാശ് സ്വാ​ഗതവും പ്രിൻസിപ്പൽ ജൂബി പോൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151397/cyberfraud-is-rampant-thieves-are-also-online)