---
title: "#municipal | പ്ലാസ്റ്റിക് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ"
english_title: "#Municipal #Corporation has taken #action against the #person who threw #plastic #waste"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151392/municipal-corporation-has-taken-action-against-the-person-who-threw-plastic-waste"
published_at: "2023-10-06T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f59b6c0ae8_wate.jpg"
keywords: []
---

# #municipal | പ്ലാസ്റ്റിക് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ

> **Lead Summary:** **തൃപ്പൂണിത്തുറ : ** ഇരുമ്പനത്ത് പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് തൃപ്പൂണിത്തറ നഗരസഭ.

## Article Content

**തൃപ്പൂണിത്തുറ : ** ഇരുമ്പനത്ത് പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് തൃപ്പൂണിത്തറ നഗരസഭ.

കഴിഞ്ഞദിവസമാണ് ഇരുമ്പനം കടത്തുകടവ് റോഡിൽ കെഎല്‍ 41 എന്‍ 2542 നമ്പര്‍ ടോറസ് ലോറിയിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. മാലിന്യം തള്ളുന്നത് ആരോ​ഗ്യവകുപ്പ് തടഞ്ഞു. ഇതേ വാഹനത്തില്‍ മാലിന്യം തിരികെ കൊണ്ടുപോകാന്‍ നിര്‍ദേശിച്ച് ഒരുലക്ഷം രൂപ പിഴയും ചുമത്തി.

എന്നാൽ, ഇത് നടപ്പാക്കാൻ അധികൃതരും വാഹന ഉടമയും തയ്യാറായില്ല. ഇതോടെ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച് കോടതിവഴി വാഹനം കണ്ടുകെട്ടാനും പ്രൊസിക്യൂഷൻ നടപടിയിലേക്ക് നീങ്ങാനും നഗരസഭ തീരുമാനിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151392/municipal-corporation-has-taken-action-against-the-person-who-threw-plastic-waste)