---
title: ".'ജോത്സ്യന്റെ സമയം ശരിയല്ല' ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതി മയക്കികിടത്തി സ്വർണ്ണവുമായി കടന്നു"
english_title: ".'Astrologer's time is not right' The young woman who met on Facebook was hypnotized and passed away with the gold"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151059/astrologers-time-is-not-right-the-young-woman-who-met-on-facebook-was-hypnotized-and-passed-away-with-the-gold"
published_at: "2023-10-04T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d60e947015_jolty.jpg"
keywords: []
---

# .'ജോത്സ്യന്റെ സമയം ശരിയല്ല' ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതി മയക്കികിടത്തി സ്വർണ്ണവുമായി കടന്നു

> **Lead Summary:** **കൊച്ചി....**'ജോത്സ്യന്റെ സമയം ശരിയല്ല' ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതി മയക്കികിടത്തി സ്വർണ്ണവുമായി കടന്നു. തൃശ്ശൂർ മണ്ണുത്തി സ്വദേശിനി അൻസിയാണ് സംഭവുമായി അറസ്റ്റ് ചെയ്യപ്പെട്ടത്ത് . 12.5 പവൻ സ്വർണ്ണമാണ് കൊല്ലം സ്വദേശി ആയ ജോത്സ്യന് നഷ്ടമായത്.

## Article Content

**കൊച്ചി....**'ജോത്സ്യന്റെ സമയം ശരിയല്ല' ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതി മയക്കികിടത്തി സ്വർണ്ണവുമായി കടന്നു. തൃശ്ശൂർ മണ്ണുത്തി സ്വദേശിനി അൻസിയാണ് സംഭവുമായി അറസ്റ്റ് ചെയ്യപ്പെട്ടത്ത് . 12.5 പവൻ സ്വർണ്ണമാണ് കൊല്ലം സ്വദേശി ആയ ജോത്സ്യന് നഷ്ടമായത്.

കൊച്ചിയിൽ ആണ് സംഭവം. സമൂഹ മാധ്യമത്തിൽ പരിചയപ്പെട്ട ജോത്സ്യനെ സുഹൃത്തിന് ഒരു പ്രശ്നം ഉണ്ട് നോക്കണം എന്ന് പറഞ്ഞ് എറണാകുളത്ത് വരുത്തുകയായിരുന്നു. കളമശ്ശേരിയിലുള്ള ലോഡ്ജിൽ റൂമെടുത്ത ശേഷം ജോത്സ്യനെ പ്രഷറിന് ഉള്ള മരുന്ന് ജൂസിൽ കലക്കി കൊടുത്ത് മയക്കി 12.5 പവൻ സ്വർണവുമടിച്ച് യുവതി കടന്നു കളയുകയായിരുന്നു. കൊച്ചി ഡിസിപിയുടെ നിർദ്ദേശപ്രകാരം എളമക്കര എസ്എച്ച് ഓ എസ് ആർ സനീഷിന്റെ നേതൃത്വത്തിലാണ് യുവതിയെ പിടികൂടിയത്. യുവതിയുടെ മൊബെയിൽ പരിശോധിച്ചപ്പോൾ നിരവധി ജോത്സ്യൻമാരായി ചാറ്റ് നടത്തിയതായി വെളിച്ചതു വന്നു എന്നാൽ നിലവിൽ മറ്റ് ആരും പരാതി ആയി എത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151059/astrologers-time-is-not-right-the-young-woman-who-met-on-facebook-was-hypnotized-and-passed-away-with-the-gold)