---
title: "#tax | കോർപറേഷനിലെ കെട്ടിട നികുതി;സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം"
english_title: "#Building #tax in #corporation; #Alleged #confusion"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/150744/building-tax-in-corporation-alleged-confusion"
published_at: "2023-10-03T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bcdf88ca34_kochi.jpg"
keywords: []
---

# #tax | കോർപറേഷനിലെ കെട്ടിട നികുതി;സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം

> **Lead Summary:** **കൊച്ചി : ** കോർപറേഷനിലെ കെട്ടിട നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ടു സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം.2013– 14 മുതലുള്ള നികുതി കുടിശിക പോലും ആവശ്യപ്പെടുന്നുവെന്നാണു പരാതി.

## Article Content

**കൊച്ചി : ** കോർപറേഷനിലെ കെട്ടിട നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ടു സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം.2013– 14 മുതലുള്ള നികുതി കുടിശിക പോലും ആവശ്യപ്പെടുന്നുവെന്നാണു പരാതി.

ഓൺലൈനായി നികുതി അടയ്ക്കുമ്പോൾ പിഴ പലിശ ഇനത്തിൽ മാത്രം പലർക്കും ആയിരക്കണക്കിനു രൂപയാണു ഡിമാൻഡായി കാണിക്കുന്നത്. ഇതിനു പുറമേ 10% സെസ് കൂടി ഈടാക്കുന്നതിനാൽ ഫലത്തിൽ വൻതുക കെട്ടിട നികുതിയായി അടയ്ക്കേണ്ട സ്ഥിതിയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.

പലരിൽ നിന്നും വൻതുക നികുതി കുടിശികയായി കോർപറേഷൻ ആവശ്യപ്പെടുന്നുണ്ടെന്നും എത്രയാണു നികുതിയെന്നു കോർപറേഷൻ ഉദ്യോഗസ്ഥർക്കു പോലും അറിയാത്ത സ്ഥിതിയാണെന്നും യുഡിഎഫ് കൗൺസിലർ ആന്റണി പൈനുതറ കുറ്റപ്പെടുത്തി.

ഡിമാൻഡ് നോട്ടിസ് കൊടുക്കാതെ വൻ തുകയാണു കുടിശികയായി ഓൺലൈനായി കാണിക്കുന്നതെന്നു കൗൺസിലർ പറയുന്നു.2013 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാൻ 2016ൽ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നെങ്കിലും കോർപറേഷൻ നടപ്പാക്കിയിരുന്നില്ല.

2016 മുതൽ മുൻകാല പ്രാബല്യത്തോടെ വർധന നടപ്പാക്കാൻ 2019ൽ തീരുമാനിച്ചെങ്കിലും അപ്പോഴും കോർപറേഷൻ നികുതി ആവശ്യപ്പെട്ടുള്ള ഡിമാൻഡ് നോട്ടിസുകൾ നൽകിയില്ല. എന്നാൽ ഇപ്പോൾ 2013–14 മുതലുള്ള നികുതി കുടിശിക ആവശ്യപ്പെടുന്നുവെന്നാണു പരാതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/150744/building-tax-in-corporation-alleged-confusion)