മണീട് : (piravomnews.in) മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിൻ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ' മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിൻ വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് ഡൽഹിയിൽ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ' മേരി മാട്ടി മേരാ ദേശ് ' പദ്ധതി.

ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും. മണീട് വില്ലേജ് പരിധിയില്‍ നിന്നും മണീട് കെ വി വി ഇ എസ് സെക്രട്ടറി ശ്രീ. ജിറ്റി ജോണ്‍ ന്‍റെ സാന്നിദ്ധ്യത്തില്‍ മണീട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. അനീഷ് സി.റ്റി അവര്‍കളില്‍ നിന്നും മണീട് സി സ് സി ഡിജിറ്റല്‍ സേവാ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ മണ്ണ് ശേഖരിച്ചു.
'#Meri #Matti #Mera #Desh' #campaign in #Manidu #GramaPanchayat
