---
title: "#amkamali | 70 വയസ്സുകടന്ന ദമ്പതികൾ കാത്തിരിക്കുന്നത് മരിച്ച ഏക മകന്റെ ബീജത്തിൽ നിന്നൊരു കുഞ്ഞ്"
english_title: "A 70-year-old #couple is #expecting a #baby from the #sperm of their #dead only #son"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/150043/a-70-year-old-couple-is-expecting-a-baby-from-the-sperm-of-their-dead-only-son"
published_at: "2023-09-30T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ec1599e92_baby.jpg"
keywords: []
---

# #amkamali | 70 വയസ്സുകടന്ന ദമ്പതികൾ കാത്തിരിക്കുന്നത് മരിച്ച ഏക മകന്റെ ബീജത്തിൽ നിന്നൊരു കുഞ്ഞ്

> **Lead Summary:** **അങ്കമാലി :** അകാലത്തിൽ വിട്ടുപിരിഞ്ഞു പോയ മകന്റെ ഓ‍ർമയിൽ ജീവിക്കുമ്പോഴും മകൻ ബാക്കിവച്ച പ്രതീക്ഷകളിലാണു രവികുമാറിന്റെയും കാർത്യായനിയുടെയും ജീവിതം. ഏക മകനു കൊടുക്കാൻ ഹൃദയത്തിൽ ബാക്കിവച്ച സ്നേഹമത്രയും മകന്റെ കുഞ്ഞിനു കൊടുക്കണം.

## Article Content

**അങ്കമാലി :** അകാലത്തിൽ വിട്ടുപിരിഞ്ഞു പോയ മകന്റെ ഓ‍ർമയിൽ ജീവിക്കുമ്പോഴും മകൻ ബാക്കിവച്ച പ്രതീക്ഷകളിലാണു രവികുമാറിന്റെയും കാർത്യായനിയുടെയും ജീവിതം. ഏക മകനു കൊടുക്കാൻ ഹൃദയത്തിൽ ബാക്കിവച്ച സ്നേഹമത്രയും മകന്റെ കുഞ്ഞിനു കൊടുക്കണം.

ഇതിനായി കറുകുറ്റി മാമ്പ്ര കുഞ്ഞാശേരിൽ രവികുമാറും കാർത്യായനിയും കാത്തിരിപ്പു തുടങ്ങിയിട്ടു 12 വർഷമായി. കാൻസർ ബാധിതനായി 27–ാം വയസ്സിൽ മരിക്കും മുൻപ് മകൻ രതീഷ് കുമാറിന്റെ ബീജം എടുത്തുസൂക്ഷിച്ചു വച്ചിട്ടുണ്ട്.

അവകാശിയെ സൂചിപ്പിക്കാതെ സൂക്ഷിക്കാൻ നൽകിയതിനെ തുടർന്നു മകന്റെ ബീജം നേടിയെടുക്കുന്നതിനു വർഷങ്ങൾ നീണ്ട നിയമ പോരാട്ടമാണ് ഇവർ നടത്തിയത്.

ബീജത്തിന്റെ അവകാശം കിട്ടിയെങ്കിലും ഗർഭപാത്രം നൽകുന്നതിനായി ഏതെങ്കിലും പെൺകുട്ടി തയാറായാൽ മാത്രമേ ഇവരുടെ സ്വപ്നം യാഥാർഥ്യമാകു. അതിനുള്ള ഭാരിച്ച ചെലവ്, നിയമപ്രശ്നങ്ങൾ ഇങ്ങനെ കടമ്പകളേറെയുണ്ട്.

പ്രായം 70 കടന്നെങ്കിലും ജീവിതത്തിൽ ഒരു നാൾ സന്തോഷത്തിന്റെ പുലരി വിരിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇവർ . പ്രതിവർഷം 10,000 രൂപ നൽകിയാണു മകന്റെ ബീജം സ്വകാര്യസ്ഥാപനത്തിൽ സൂക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/150043/a-70-year-old-couple-is-expecting-a-baby-from-the-sperm-of-their-dead-only-son)